സ്കൂട്ടർ മറിഞ്ഞ് നാലു വയസുകാരിക്ക് ദാരുണാന്ത്യം
1460813
Sunday, October 13, 2024 11:50 PM IST
തളിപ്പറമ്പ്: സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് നാലു വയസുകാരിക്ക് ദാരുണാന്ത്യം. ബക്കളം വിക്ടറി ഏജൻസിക്ക് സമീപത്തെ ആൻസൺ-സൂര്യ ദന്പതികളുടെ മകൾ ആൻഡ്രിയ ആൻസനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഏഴാംമൈൽ ഹജ്മൂസ് ഓഡിറ്റോറിയത്തിന് മുന്നിലായിരുന്നു അപകടം.
ആൻസന്റെ പിതാവ് ഭാസ്കരനോടൊപ്പം ആൻഡ്രിയ തളിപ്പറന്പിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ആൻഡ്രിയയെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോറാഴ ഗവ. യുപി സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർഥിനിയാണ്. മോറാഴ ഗവ.യുപി സ്കൂളിലെ പൊതുദർശനത്തിന് ശേഷം മൈലാട് പൊതു ശ്മശാനത്തിൽ ഇന്നലെ ഉച്ചയോടെ സംസ്കരിച്ചു.