ജൂ​ബി​ലി ആ​യു​ർ​വേ​ദ​യി​ൽ വ​യോ​ജ​ന​ദി​നം ആ​ച​രി​ച്ചു
Thursday, September 26, 2024 7:18 AM IST
തൃ​ശൂ​ർ: വ​യോ​ജ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജൂ​ബി​ലി ആ​യു​ർ​വേ​ദ മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​മ​വ​ർ​മ​പു​രം ജൂ​ബി​ലി ആ​യു​ർ​വേ​ദ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി.

ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ബി​ലി ആ​യു​ർ​വേ​ദ മി​ഷ​ൻ ആ​ശു​പ​ത്രി പാ​സ്റ്റ​റ​ൽ കെ​യ​ർ ഇ​ൻ ചാ​ർ​ജ് ഫാ. ​ഡി​റ്റോ കൂ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ഡോ. ​ബെ​ന്നി ജോ​സ​ഫ് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ജൂ​ബി​ലി ആ​യു​ർ​വേ​ദ മി​ഷ​ൻ ആ​ശു​പ​ത്രി ക​ണ്‍​സ​ൾ​ട്ട​ന്‍റു​മാ​രാ​യ സി​സ്റ്റ​ർ ഡോ. ​ഡൊ​ണാ​റ്റ, സി​സ്റ്റ​ർ ഡോ. ​നീ​ത അ​ബ്ര​ഹാം, ഡോ. ​ഹാ​ർ​വി​ൻ ജോ​ർ​ജ്, ഡോ. ​ബി​നു ബാ​ഹു​ലേ​യ​ൻ, ഡോ. ​സ​ന്ദേ​ശ് ജോ​ഷി, സി​സ്റ്റ​ർ ഡോ. ​ജോ​ൻ​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വെ​രി​ക്കോ​സ് വെ​യി​ൻ, അ​സ്ഥി-​സ​ന്ധി-​നാ​ഡി രോ​ഗ​ങ്ങ​ൾ, സ്ത്രീ​രോ​ഗ​ങ്ങ​ൾ, ബാ​ല​രോ​ഗ​ങ്ങ​ൾ, ത്വ​ക് രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള്ള ചി​കി​ത്സ​യും ക്യാ​ന്പി​ൽ ന​ൽ​കി.