പ​ഴ​യ​ന്നൂ​ർ സ്വ​ദേ​ശി വെ​ള്ളി​ത്തി​ര​യി​ൽ സ്റ്റ​ണ്ട് മാ​സ്റ്റ​റാ​യി തി​ള​ങ്ങു​ന്നു
Thursday, September 26, 2024 7:18 AM IST
പ​ഴ​യ​ന്നൂ​ർ: വെ​ള്ളി​ത്തി​ര​യി​ൽ ഇ​ടി​ച്ചു​ക​യ​റി​യ താ​രം സ്റ്റ​ണ്ട് മാ​സ്റ്റ​റാ​യി തി​ള​ങ്ങു​ന്നു.
പ​ഴ​യ​ന്നൂ​ർ ക​ല്ലേ​പ്പാ​ടം വീ​ട്ടി​ക്ക​ൽ ബ്രൂ​സ്‌ലി ​രാ​ജേ​ഷാ​ണ് ഈ ​മി​ന്നും​താ​രം. 1995ൽ ​ദേ​ശീ​യ ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ബ്രൂ​സ്‌ലി ​രാ​ജേ​ഷി​ന്‍റെ ത​ല​വ​ര മാ​റി​യ​ത്.

ഈ ​മ​ത്സ​രം കാ​ണാ​നി​ട​യാ​യ ബോ​ളി​വു​ഡ് സം​ഘ​ട്ട​ന സം​വി​ധാ​യ​ക​ൻ ടി​നു ആ​ന​ന്ദ് സ​ഹാ​യി​യാ​യി കൂ​ടെ​ക്കൂട്ടു​ക​യാ​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റാ​യി എ​ട്ടു​വ​ർ​ഷ​ത്തോ​ളം പ്ര​വ​ർ​ത്തി​ച്ച​ശേ​ഷം ദു​നി​യ ക ​അ​ഹ​ങ്കാ​ർ എ​ന്ന മ​റാ​ത്തി സി​നി​മ​യി​ലൂ​ടെ സ്വ​ത​ന്ത്ര സം​ഘ​ട്ട​ന​സം​വി​ധാ​യ​ക​നാ​യി മാ​റി. 2008ൽ ​അ​ഖി​ലേ​ഷ് ഗു​രു സം​വി​ധാ​നം​ചെ​യ്ത അ​ര​വി​ന്ദ് നാ​യ​ക​നാ​യ മാ​യ​ക്കാ​ഴ്ച​യി​ലൂ​ടെ മ​ല​യാ​ള​സി​നി​മ​യി​ലു​മെ​ത്തി.

മ​ല​യാ​ളം, ത​മി​ഴ്, മ​റാ​ത്തി, ഇം​ഗ്ലീ​ഷ് സി​നി​മ​ക​ളി​ലാ​യി നൂ​റ്റ​മ്പ​തോ​ളം സി​നി​മ​ക​ളി​ൽ സം​ഘ​ട്ട​ന സം​വി​ധാ​യ​ക​നാ​യി മാ​റി​യ ബ്രൂ​സ്‌ലി ​രാ​ജേ​ഷ് ചി​ല സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്. ബ്രൂ​സ് ലി​യു​ടെ ആ​രാ​ധ​ക​നാ​യ​തു​കൊ​ണ്ടാ​ണ് പേ​രി​ലൊ​രു ബ്രൂ​സ്‌ലി ​ട​ച്ചു​ള്ള​ത്. വി.​ആ​ർ. എ​ഴു​ത്ത​ച്ഛ​ൻ സം​വി​ധാ​നം​ചെ​യ്യു​ന്ന ഒ​രേ പേ​ച്ച് ഒ​രേ മു​ടി​വ് എ​ന്ന ത​മി​ഴ് സി​നി​മ​യി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്രം ചെ​യ്യു​ന്ന​ത് ബ്രൂ​സ്‌ലി ​രാ​ജേ​ഷാ​ണ്. പ​ത്തി​ല​ധി​കം സി​നി​മ​ക​ളി​ൽ ഇ​തി​നോ​ട​കം അ​ഭി​ന​യി​ച്ചു. ധ്യാ​ൻ ശ്രീ​നി​വാ​സി​ന്‍റെ 11.11, ഷൈ​ൻ ടോം ​ചാ​ക്കോ​യു​ടെ ചാ​ട്ടു​ളി എ​ന്നി​വ​യാ​ണ് സ്റ്റ​ണ്ട് മാ​സ്റ്റ​റാ​യി പു​റ​ത്തു​വ​രാ​നി​രി​ക്കു​ന്ന സി​നി​മ.


മ​മ്മൂ​ട്ടി​യു​ടെ റോ​ഷാ​ക്ക്, ജ​യ​റാ​മി​ന്‍റെ ലോ​ന​പ്പ​ന്‍റെ മാ​മോ​ദി​സ, ജോ​ജു ജോ​ർ​ജി​ന്‍റെ ആ​രോ, കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ പ​ദ്മി​നി, ആ​സി​ഫ് അ​ലി​യു​ടെ എ​ല്ലാം ശ​രി​യാ​കും തു​ട​ങ്ങി​യ​വ പ്ര​ധാ​ന​പ്പെ​ട്ട സി​നി​മ​ക​ളാ​ണ്.