ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് ക്യാ​മ്പ് മാ​ടാ​യി​ക്കോ​ണ​ത്ത്
Thursday, September 26, 2024 7:18 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​മൃ​ദ്ധി എ​ന്ന പേ​രി​ല്‍ സ​പ്ത​ദി​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍ പാ​ലി​യേ​ക്ക​ര സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​ടാ​യി​ക്കോ​ണം പി.​കെ. ചാ​ത്ത​ന്‍ മാ​സ്റ്റ​ര്‍ മെ​മ്മോ​റി​യ​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍​പ​രി​സ​രം വൃ​ത്തി​യാ​ക്ക​ല്‍, ഊ​ട്ടു​പു​ര ന​വീ​ക​ര​ണം, പ​ഴ​വ​ര്‍​ഗ തോ​ട്ടം നി​ര്‍​മാ​ണം എ​ന്നി​വ ന​ട​ത്തി. കേ​ന്ദ്ര യു​വ​ജ​ന, സ്‌​പോ​ര്‍​ട്‌​സ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്വ​ച്ഛ​ത ഹി ​സേ​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്. ക്യാ​മ്പ് അം​ഗ​ങ്ങ​ള്‍​ക്കാ​യി ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ, എ​ക്‌​സൈ​സ്, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ എ​ന്നീ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​വി​ഷ്ണു പി. ​മ​ദ​ന്‍​മോ​ഹ​ന്‍, പി.​എം. സ്വാ​തി, അ​ഡൈ്വ​സ​ര്‍ ഫെ​ബി​ന്‍ രാ​ജു എ​ന്നി​വ​ര്‍ നേ​തൃ​ത്വം​ ന​ല്‍​കി.