ക​യ്പ​മം​ഗ​ല​ത്ത് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മി​ന്ന​ൽ​പ​രി​ശോ​ധ​ന
Thursday, September 26, 2024 7:18 AM IST
മൂ​ന്നു​പീ​ടി​ക: ക​യ്പ​മം​ഗ​ല​ത്ത് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽപ​രി​ശോ​ധ​ന​യി​ൽ ചാ​യ​ക്ക​ട അ​ട​പ്പി​ച്ചു. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​വും, മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത ജീ​വ​ന​ക്കാ​രെ​വ​ച്ച് പ്ര​വ​ർ​ത്തി​ച്ച​തു​മാ​യ മൂ​ന്നു​പീ​ടി​ക പ്ര​ദേ​ശ​ത്തെ ചാ​യ​ക്ക​ട​യാ​ണ് അ​ട​പ്പി​ച്ച​ത്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​ൽ ഉ​പ​യോ​ഗ​ത്തി​നാ​യി സൂ​ക്ഷി​ച്ച കൂ​ൾ ബാ​റി​ന് നോ​ട്ടീ​സ്ന​ൽ​കി.

മൂ​ന്നു​പീ​ടി​ക, അ​റ​വു​ശാ​ല എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഭ​ക്ഷ​ണം കൈ​കാ​ര്യം​ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന​ ന​ട​ത്തി​യ​ത്. ഭ​ക്ഷ​ണം പാ​ച​കം​ചെ​യ്യു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം ഗു​ണ​നി​ല​വാ​ര​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നു ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ നി​ർ​ദേശി​ച്ചു. ക​യ്പ​മം​ഗ​ലം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. സു​രേ​ഷ് , ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​എ​സ്. ബി​നോ​ജ്, കെ.​വി. ര​ഞ്ജി​ത്ത്, എ.​ഡി. ല​ദീ​പ്, വൈ. ​മു​ഹ​മ്മ​ദ്‌ ബാ​ദു​ഷ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം​ന​ൽ​കി.