കാ​ത്തി​രി​പ്പ് വെ​റു​തെ​യാ​യി, ആ​ദി​ത്യ​ന്‍റെ മി​നി​യേ​ച്ച​ര്‍ ട്ര​ക്ക് ഇ​നി അ​ര്‍​ജു​നു സ​മ്മാ​നി​ക്കാ​നാ​വി​ല്ല
Thursday, September 26, 2024 7:18 AM IST
കൊ​ട​ക​ര: ഷി​രൂ​രി​ലെ ഗം​ഗാ​വാ​ലി​യി​ല്‍ കാ​ണാ​താ​യ അ​ര്‍​ജു​ന്‍ ഓ​ടി​ച്ചി​രു​ന്ന ട്ര​ക്കി​ന്‍റെ മി​നി​യേ​ച്ച​ര്‍ രൂ​പം നി​ര്‍​മി​ക്കു​മ്പോ​ള്‍ കൊ​ട​ക​ര മ​ന​ക്കു​ള​ങ്ങ​ര​യി​ലെ ആ​ദി​ത്യ​ന്‍(19) വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ അ​ര്‍​ജു​നെ ക​ണ്ടെ​ത്തു​മെ​ന്നും ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​വ​രു​മെ​ന്നു​മാ​യി​രു​ന്നു പ്ര​തീ​ക്ഷ. അ​ര്‍​ജു​ന്‍ തി​രി​ച്ചെ​ത്തി​യാ​ല്‍ സ​മ്മാ​നി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് ട്ര​ക്കി​ന്‍റെ മി​നി​യേ​ച്ച​ര്‍ നി​ര്‍​മി​ച്ച​ത്.

ഷി​രൂ​രി​ല്‍ അ​ര്‍​ജു​നെ കാ​ണാ​താ​യ​തി​ന്‍റെ തൊ​ട്ടു​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പ​ത്ര​ത്താ​ളു​ക​ളി​ല്‍ നി​റ​ഞ്ഞ ചി​ത്ര​ങ്ങ​ളെ അ​വ​ലം​ബി​ച്ചാ​ണ് അ​ര്‍​ജു​ന്‍ ഓ​ടി​ച്ചി​രു​ന്ന ട്ര​ക്കി​ന്‍റെ ചെ​റു​രൂ​പം ആ​ദി​ത്യ​ന്‍ നി​ര്‍​മി​ച്ച​ത്. മ​ള്‍​ട്ടി​വു​ഡ്, പോ​ളി​കാ​ര്‍​ബ​ണ്‍ ഷീ​റ്റ്, പി​വി​സി ഷീ​റ്റ്, ഫ്ളെ​ക്‌​സ് ഒ​ട്ടി​ക്കു​ന്ന പ​ശ, ക​ട്ടിം​ഗ് ബ്ലേ​ഡ്, സ​പ്രേ പെ​യി​ന്‍റ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് മൂ​ന്നാ​ഴ്ച​കൊ​ണ്ടാ​ണ് ട്ര​ക്കി​ന്‍റെ മി​നി​യേ​ച്ച​ര്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.


അ​ര്‍​ജു​ന്‍റെ ലോ​റി​യും ലോ​റി​യു​ടെ കാ​ബി​നി​ല്‍ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി​യ വാ​ര്‍​ത്ത ആ​ദി​ത്യ​നെ സ​ങ്ക​ട​പ്പെ​ടു​ത്തു​ക​യാ​ണ്. നൂ​റി​ലേ​റെ ചെ​റു​വാ​ഹ​ന​ങ്ങ​ളു​ടെ മി​നി​യേ​ച്ച​ര്‍ നി​ര്‍​മി​ച്ചി​ട്ടു​ള്ള ക​ലാ​കാ​ര​നാ​ണ് മ​ന​ക്കു​ള​ങ്ങ​ര പോ​ത്തി​ക്ക​ര സ​ബീ​ഷ്-​സ​ബി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ആ​ദി​ത്യ​ന്‍.