സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽനാ​ഷ​ണ​ൽ ഡോ​ക്യു​മെ​ന്‍റ​റി ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ
Thursday, September 26, 2024 7:18 AM IST
തൃ​ശൂ​ർ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ മീ​ഡി​യ വി​ഭാ​ഗ​വും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഓ​ഫ് തൃ​ശൂ​രും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ഷ​ണ​ൽ ഡോ​ക്യു​മെ​ന്‍റ​റി ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. കെ.​എ. മാ​ർ​ട്ടി​ൻ നി​ർ​വ​ഹി​ച്ചു. ഫാ. ​ഫി​ജോ ജോ​സ​ഫ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഓ​ഫ് തൃ​ശൂ​ർ ഡ​യ​റ​ക്ട​ർ ചെ​റി​യാ​ൻ ജോ​സ​ഫ്, മീ​ഡി​യ സ്റ്റ​ഡീ​സ് വി​ഭാ​ഗം മേ​ധാ​വി ജോ​സ​ഫ് ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


160ലേ​റെ എ​ൻ​ട്രി​ക​ളാ​ണു ഫെ​സ്റ്റി​വ​ലി​ലേ​ക്കു ല​ഭി​ച്ച​ത്. അ​റു​പ​തി​ൽ കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ൾ മെ​ഡി​ലി​ക്കോ​ട്ട്, മേ​നാ​ച്ചേ​രി ഹാ​ളു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. മി​ക​ച്ച ഫി​ലിം, ഡോ​ക്യു​മെ​ന്‍റ​റി, എ​ഡി​റ്റ​ർ, സി​നി​മ​റ്റോ​ഗ്രാ​ഫ​ർ, സ്പെ​ഷ​ൽ ജൂ​റി മെ​ൻ​ഷ​ൻ എ​ന്നീ അ​വാ​ർ​ഡു​ക​ൾ ന​ൽ​കും.