വീ​ണു​കി​ട്ടി​യ പ​ഴ്സ് തി​രി​ച്ചേ​ൽ​പ്പി​ച്ചു
Thursday, September 26, 2024 7:18 AM IST
മാ​ള: ന​ഷ്ട​പ്പെ​ട്ട പ​ഴ്സ് ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ സ​ത്യ​സ​ന്ധ​ത​മൂ​ലം ഉ​ട​മ​യ്ക്ക് തി​രി​കെ കി​ട്ടി. മാ​ള പ​ള്ളി​പ്പു​റം സ്വ​ദേ​ശി ഗി​രീ​ഷി​ന്‍റെ 3,520 രൂ​പ അ​ട​ങ്ങി​യ പ​ഴ്സ് റോ​ഡി​ൽ ന​ഷ്ട​പ്പെ​ട്ടു. ഇ​തു കി​ട്ടി​യ വെ​ണ്ണൂ​ർ സ്വ​ദേ​ശി പ​ന​ഞ്ചി​ക്ക​പ്പ​റ​മ്പി​ൽ ജി​നേ​ഷി​ന്‍റെ മ​ക​ൻ ധീ​ര​ജ് കൃ​ഷ്ണ (13)യാ​ണ് തി​രി​കെ ഏ​ൽ​പ്പി​ച്ച് മാ​തൃ​ക​യാ​യ​ത്. മേ​ല​ഡൂ​ർ ഗ​വ. സ​മി​തി സ്കൂളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് ധീ​ര​ജ്. സ്കൂ​ളി​ൽ​നി​ന്നു വീ​ട്ടി​ലേ​ക്കു​ള്ള സൈ​ക്കി​ൾ യാ​ത്ര​യി​ലാ​ണ് പ​ഴ്സ് വ​ഴി​യി​ൽ​നി​ന്ന് കി​ട്ടി​യ​ത്.