കു​ട്ടി​ക​ൾ​ക്കും ല​ഹ​രി, കേ​ര​ള​ത്തി​ന്‍റെ ഭാ​വി ഭ​യാ​ന​ക​മാ​കും: മാ​ർ ഔ​ഗി​ൻ കു​ര്യാ​ക്കോ​സ്
Thursday, September 26, 2024 7:18 AM IST
തൃ​ശൂ​ർ: കു​ട്ടി​ക​ൾ​ക്കു​പോ​ലും മ​ദ്യ​വും മ​റ്റു ല​ഹ​രി​വ​സ്തു​ക്ക​ളും ല​ഭ്യ​മാ​കു​ന്ന കേ​ര​ള​ത്തി​ന്‍റെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യി​ൽ ഭാ​വി​കേ​ര​ളം എ​ത്ര ഭ​യാ​ന​ക​മാ​കു​മെ​ന്ന് ഊ​ഹി​ക്കാ​വു​ന്ന​താ​ണെ​ന്നു മാ​ർ ഔ​ഗി​ൻ കു​ര്യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. റ​വ. ഡോ. ​ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​നു മ​ദ്യ​വി​മോ​ച​ന​മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൃ​ശൂ​ർ പൗ​രാ​വ​ലി ന​ൽ​കി​യ ആ​ദ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ഹാ​സ​ഖ്യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ക​രി​പ്പാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. മാ​ർ​ട്ടി​ൻ കൊ​ള​ന്പ്ര​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ.​എ. ജോ​സ​ഫ്, സി​നി​മാ​സം​വി​ധാ​യ​ക​ൻ റ​ഷീ​ദ് പാ​റ​യ്ക്ക​ൽ, ജോ​യ് എം. ​മ​ണ്ണൂ​ർ, ഫ്രാ​ങ്കോ ലൂ​യി​സ്, ഡോ. ​സി.​കെ. തോ​മ​സ്, ഫാ. ​മാ​ത്യു സി​എം​ഐ കോ​ഴി​ക്കോ​ട്, കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി തൃ​ശൂ​ർ അ​തി​രൂ​പ​ത മു​ൻ പ്ര​സി​ഡ​ന്‍റ് സി.​പി. ഡേ​വീ​സ്, മ​ദ്യ​വി​മോ​ച​ന​മ​ഹാ​സ​ഖ്യം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. മ​ഞ്ജു​ഷ, ജി​ല്ലാ സെ​ക്ര​ട്ട​റി ബേ​ബി ക​ണ്ണം​പ​ട​ത്തി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​എ​സ്. ശി​വ​രാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.