കൃ​ഷി​ഭൂ​മി ഇ​എ​സ്എ ആ​ക്കാ​നു​ള്ള നീ​ക്കം വ​ഞ്ച​ന: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Thursday, September 26, 2024 7:18 AM IST
തൃ​ശൂ​ർ: കൃ​ഷി​ഭൂ​മി ഇ​എ​സ്എ(​പ​രി​സ്ഥി​തി സം​വേ​ദ​ക​മേ​ഖ​ല) ആ​ക്കാ​നു​ള്ള വ​ഞ്ച​നാ​പ​ര​മാ​യ നീ​ക്കം ക​ർ​ഷ​ക​സ​മൂ​ഹം അ​നു​വ​ദി​ക്കി​ല്ലെ​ന്നു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ അ​തി​രൂ​പ​ത സ​മി​തി.

കേ​ന്ദ്ര മാ​ന​ദ​ണ്ഡ​പ്ര​കാ​രം ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ൽ നൂ​റി​ൽ കൂ​ടു​ത​ൽ ജ​ന​സം​ഖ്യ ഉ​ള്ള​തും 20 ശ​ത​മാ​ന​ത്തി​ൽ താ​ഴെ വ​ന​ഭൂ​മി ഉ​ള്ള​തു​മാ​യ വി​ല്ലേ​ജു​ക​ൾ ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ടി​ല്ല. ആ​റാം ഇ​എ​സ്എ ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​ലെ ഇ​ത്ത​രം വി​ല്ലേ​ജു​ക​ളെ ലി​സ്റ്റി​ൽ​നി​ന്നും ഒ​ഴി​വാ​ക്കാ​നും, അ​ല്ലാ​ത്ത വി​ല്ലേ​ജു​ക​ളി​ലെ വ​ന​ഭൂ​മി സ​ർ​വേ ന​ന്പ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ടെ​ത്തി ഇ​എ​സ്എ വി​ല്ലേ​ജ് ആ​യി പു​ന​ർ​നാ​മ​ക​ര​ണം ന​ട​ത്തി അ​വ കേ​ന്ദ്ര​ത്തി​നു സ​മ​ർ​പ്പി​ക്കാ​നും സം​സ്ഥാ​ന​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന​ഭൂ​മി​യു​ടെ സ​ർ​വേ ന​ന്പ​ർ വി​വ​ര​ങ്ങ​ൾ എ​ല്ലാ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും ല​ഭ്യ​മാ​യ​തി​നാ​ൽ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാം. ഇ​പ്ര​കാ​ര​മു​ള്ള ഇ​എ​സ്എ വി​ല്ലേ​ജു​ക​ളു​ടെ പ​ട്ടി​ക​യും ജി​യോ കോ​ഡി​നേ​റ്റ്സും ജൈ​വ​വൈ​വി​ധ്യ​ബോ​ർ​ഡി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും, അ​തി​ൻ​മേ​ൽ പ​രാ​തി ന​ൽ​കാ​ൻ 60 ദി​വ​സ​മെ​ങ്കി​ലും സ​മ​യം ന​ൽ​കു​ക​യും വേ​ണം.


സം​സ്ഥാ​ന​ത്തു കൃ​ഷി​ഭൂ​മി​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന വ​ന​ഭൂ​മി​യു​ടെ നീ​ളം 17,000 കി​ലോ​മീ​റ്റ​ർ ആ​യ​തി​നാ​ൽ ഇ​പ്പോ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന 300 ജി​യോ കോ​ഡി​നേ​റ്റ് അ​പ​ര്യാ​പ്ത​മാ​ണ്. വ​ന​ഭൂ​മി​മാ​ത്രം ഉ​ൾ​പ്പെ​ടു​ന്ന രീ​തി​യി​ൽ ആ​വ​ശ്യ​ത്തി​നു ജി​യോ കോ​ഡി​നേ​റ്റ്സ് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ മാ​പ്പ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. ക​സ്തൂ​രി​രം​ഗ​ൻ മു​ത​ൽ ഉ​മ്മ​ൻ ക​മ്മി​റ്റി തു​ട​ങ്ങി വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടേ​താ​യി വ​ന്നി​ട്ടു​ള്ള ഇ​എ​സ്എ​യു​ടെ വി​സ്തീ​ർ​ണം ത​മ്മി​ൽ അ​ന്ത​രം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കൃ​ത്യ​ത വ​രു​ത്ത​ണം.

യ​ഥാ​ർ​ഥ​വ​സ്തു​ത​ക​ൾ മ​റ​ച്ചു​വ​ച്ച് കൃ​ഷി​ഭൂ​മി ഇ​എ​സ്എ ആ​ക്കി മാ​റ്റു​ന്ന വ​ഞ്ച​നാ​പ​ര​മാ​യ നി​ല​പാ​ട് അം​ഗീ​ക​രി​ക്കു​ക​യി​ല്ലെ​ന്നും ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് യോ​ഗം വ്യ​ക്ത​മാ​ക്കി. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ബി തോ​മ​സ് കാ​ക്ക​ശേ​രി, ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കൂ​ത്തൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. ഡേ​വി​സ്, ട്ര​ഷ​റ​ർ റോ​ണി അ​ഗ​സ്റ്റ്യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ. ബൈ​ജു ജോ​സ​ഫ്, ലീ​ല വ​ർ​ഗീ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മേ​ഴ്സി ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.