പാ​ച​കപ്പുര​യി​ലെ സി​ലി​ണ്ട​റു​ക​ള്‍ ക​വ​ര്‍​ന്നു, സ്‌​കൂ​ള്‍ബ​സി​ന്‍റെ ട​യ​റു​ക​ളി​ലെ കാ​റ്റ് അ​ഴി​ച്ചു​വി​ട്ടു
Thursday, September 26, 2024 7:18 AM IST
കൊ​ട​ക​ര: ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ ക​ഴി​ഞ്ഞ​രാ​ത്രി അ​തി​ക്ര​മി​ച്ചു​ക​ട​ന്ന സാ​മൂ​ഹി​കവി​രു​ദ്ധ​ര്‍ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി. പാ​ച​ക​പ്പു​ര​യ്ക്കു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടു ഗ്യാ​സ് സി​ലി​ണ്ട​റു​ക​ള്‍ മോ​ഷ്ടി​ക്കു​ക​യും സ്‌​കൂ​ള്‍ബ​സി​ന്‍റെ ട​യ​റു​ക​ള്‍ പ​ഞ്ച​റാ​ക്കു​ക​യും ചെ​യ്തു. കു​ട്ടി​ക​ള്‍ കൈ​ക​ഴു​കു​ന്ന വാ​ട്ട​ര്‍​ടാ​പ്പു​ക​ളി​ലും പാ​ച​ക​പ്പു​ര​യി​ലും പ​രി​സ​ര​ത്തും മു​ള​കു​പൊ​ടി വി​ത​റി​യ ​നി​ല​യി​ലാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ സ്‌​കൂ​ളി​ലെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് ബ​സി​ന്‍റെ മൂ​ന്നു​ ട​യ​റു​ക​ള്‍ പ​ഞ്ച​റാ​ക്കി​യ നി​ല​യി​ല്‍ ക​ണ്ട​ത്. ഇ​വ​ര്‍ പ്ര​ധാ​നാ​ധ്യാ​പി​ക​യെ വി​വ​ര​മ​റി​യി​ച്ച​തി​നെതു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ ബ​സ് സ​ര്‍​വീ​സ് ഇ​ന്ന​ലെ ഉ​ണ്ടാ​കി​ല്ലെ​ന്നും കു​ട്ടി​ക​ളെ നേ​രി​ട്ട് എ​ത്തി​ക്ക​ണ​മെ​ന്നും ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ച്ചു. പി​ന്നീ​ടാ​ണ് സ്‌​കൂ​ളി​ലെ അ​ടു​ക്ക​ള​യ്ക്കു മു​ന്നി​ല്‍ മു​ള​കു​പൊ​ടി വി​ത​റി​യ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഗ്യാ​സ് സി​ലി​ണ്ട​ര്‍ മോ​ഷ്ടി​ച്ച​ശേ​ഷം പാ​ച​ക​പ്പു​ര​യു​ടെ വാ​തി​ല്‍ താ​ഴി​ട്ടു​പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

വി​വ​ര​മ​റി​യി​ച്ച​തി​നെതു​ട​ർ​ന്ന് കൊ​ട​ക​ര പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​ടു​ക്ക​ള തു​റ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഗ്യാ​സ് സ​ലി​ണ്ട​റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ട​ത്. കൊ​ട​ക​ര സി​ഐ പി.​കെ.​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സും ഡോ​ഗ്‌​സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ന​ട​ത്തി.

പാ​ച​ക​പ്പു​ര​യു​ടെ പ​രി​സ​ര​ത്തു​നി​ന്ന് ഓ​ടി​യ സ്‌​റ്റെ​ല്ല എ​ന്ന പോ​ലീ​സ് നാ​യ തൊ​ട്ടു​ത്തു​ള്ള സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലൂ​ടെ​യും സ​ര്‍​ക്കാ​ര്‍ ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ലൂ​ടെ​യും ക​ട​ന്ന് പിറ​കു​വ​ശ​ത്തു​ള്ള സ്റ്റേ​ഡി​യ​ത്തി​ൽ ചെ​ന്നുനി​ന്നു. പോ​ലീ​സ് നാ​യ മ​ണം​പി​ടി​ക്കാ​തി​രി​ക്കാ​നാ​ണ് പാ​ച​ക​പ്പു​ര​യി​ലും പ​രി​സ​ര​ത്തും മു​ള​കു​പൊ​ടി വി​ത​റി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ ഒ​ന്നി​ലേ​റെ ആ​ളു​ക​ളു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു​ണ്ട്. തൊ​ട്ടടുത്തു​ള്ള വീ​ടു​ക​ളി​ലേ​യും സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും നി​രീ​ക്ഷ​ണ​കാ​മ​റ​ക​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.