അമലയില്‌ ഫ്ലാ​ഷ് മോ​ബും റാ​ലി​യും
Thursday, September 26, 2024 7:18 AM IST
അ​മ​ല​ന​ഗ​ർ: ലോ​ക ഫാ​ർ​മ​സി​സ്റ്റ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഫാ​ർ​മ​സി​സ്റ്റു​ക​ൾ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കു​മാ​യി ലോ​കാ​രോ​ഗ്യ ആ​വ​ശ്യ​ങ്ങ​ളി​ൽ ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ പ​ങ്കി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ഫ്ലാ​ഫ് മോ​ബും റാ​ലി​യും ബ​ലൂ​ൺ റി​ലീ​സിം​ഗും ന​ട​ത്തി. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യ്സ​ൺ മു​ണ്ട​ൻ​മാ​ണി സി​എം​ഐ പ്ര​സം​ഗി​ച്ചു.

170 അം​ഗ​ങ്ങ​ളു​ള്ള അ​മ​ല ഫാ​ർ​മ​സി സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്കു വെ​ൽ​ന​സ് പ​രി​പാ​ടി​ക​ളും ന​ട​ത്തി. ചീ​ഫ് ഫാ​ർ​മ​സി​സ്റ്റ് ഡോ. ​ലി​ജോ ജേ​ക്ക​ബ്, ഫാ​ർ​മ​സി ഇ​ൻ ചാ​ർ​ജ് സി​സ്റ്റ​ർ മി​ൽ​ഡ, സ്റ്റാ​ഫ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി​ൻ​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ആ​ന്‍റ​ണി പെ​രി​ഞ്ചേ​രി, ഫാ. ​ഷി​ബു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഫാ. ​ആ​ന്‍റ​ണി മ​ണ്ണു​മ്മ​ൽ, ബ്ര​ദ​ർ ജി​യോ പാ​റ​യ്ക്ക എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.