വ​ട​ക്കാ​ഞ്ചേ​രി ബോ​യ്സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ട്
Thursday, September 26, 2024 7:18 AM IST
ഗ്രൗ​ണ്ട് സം​ര​ക്ഷി​ക്കല്‌ സ​മ​ര​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്

വ​ട​ക്കാ​ഞ്ചേ​രി: ഗ്രൗ​ണ്ട് സം​ര​ക്ഷി​ക്കാ​ൻ വേ​റി​ട്ട സ​മ​ര​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്. വ​ട​ക്കാ​ഞ്ചേ​രി ബോ​യ്സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ട് മ​ണ്ണി​ട്ട് നി​ക​ത്തി പ​രി​സ​ര​വാ​സി​ക​ൾ​ക്ക് മ​നു​ഷ്യനി​ർ​മി​ത പ്ര​ള​യം സൃ​ഷ്ടി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ​യാ​യി​രു​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ വേ​റി​ട്ട സ​മ​രം.

സ​മ​രം യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി പി​.എ​ൻ. വൈ​ശാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്്‌ ശ്രീ​നേ​ഷ് ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​തവ​ഹി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളാ​യ സ​ന്ധ്യ കൊ​ട​ക്കാ​ട​ത്ത്, അ​നീ​ഷ് ക​ണ്ടം​മാ​ട്ടി​ൽ, മു​സ്ത​ഫ അ​ള്ള​ന്നൂ​ർ, അ​നീ​ഷ് അ​കം​പാ​ടം, നി​ഹാ​ൽ റ​ഹ്മാ​ൻ,ആ​ദി​ത്യ​ൻ കാ​ഞ്ഞി​ങ്ങ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഗ്രൗ​ണ്ട് സം​ര​ക്ഷ​ണ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

വട​ക്കാ​ഞ്ചേ​രി: ഗ​വ. ബോ​യ്സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ട് വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി 12 മാ​സ​വും കാ​യി​കപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യംവച്ചു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ത​ട​യു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രാ​യി ഗ്രൗ​ണ്ട് സം​ര​ക്ഷ​ണ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.


ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ക​ളി​ക്ക​ളം എ​ന്ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കാ​യി​കവ​കു​പ്പി​ന്‍റെ ഫ​ണ്ടും സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എംഎ​ൽഎയു​ടെ ആ​സ്തിവി​ക​സ​ന ഫ​ണ്ടും സം​യോ​ജി​പ്പി​ച്ച് ബോ​യ്സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ട് ന​വീ​ക​ര​ണ പ്രവൃ​ത്തി ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തെ​റ്റി​ദ്ധാ​ര​ണാജ​ന​മാ​യ പ്ര​ച​ര​ണം ന​ട​ത്തു​ക​യും നി​ർ​മാ​ണ പ്ര​വൃ​ത്തി ത​ട​സ​പ്പെ​ടു​ത്തു​ക​യുംചെ​യ്യു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രാ​യാ​ണ് ഗ്രൗ​ണ്ട് സം​ര​ക്ഷ​ണസം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ, ആ​ർ​ട്സ് ആ​ന്‌ഡ് സ്പോ​ർ​ട്സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ, കാ​യി​ക പ്ര​വ​ർ​ത്ത​ക​ർ, ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​ർ, വ്യാ​പാ​രിക​ൾ, ക​ലാ- സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങിവര്‌ പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.എ​ൻ. സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നംചെ​യ്തു.

ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എ.​ഡി. അ​ജി അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. എ.​കെ. സ​തീ​ഷ്കു​മാ​ർ, തു​ള​സി ക​ണ്ണ​ൻ, എം.ജെ. ബി​നോ​യ്, മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​ൻ അ​ജീ​ഷ് ക​ർ​ക്കി​ട​ക​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.