ദേ​ശീ​യ ഫാ​ർ​മ​സി​സ്റ്റ്സ് ദി​നം ആ​ച​രി​ച്ചു
Thursday, September 26, 2024 7:18 AM IST
ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ്

ചാ​ല​ക്കു​ടി: സെ​ന്‍റ് ജെ​യിം​സ് കോ​ള​ജ് ഓ​ഫ് ഫാ​ർ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സി​ന്‍റെ​യും ഇ​ന്ത്യ​ൻ ഫാ​ർ​സ്യൂ​ട്ടി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ശാ​ഖ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ഫാ​ർ​മ​സി​സ്റ്റ് ദി​നം ആ​ച​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ൻ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. സെ​ന്‍റ് ജെ​യിം​സ് മെ​ഡി​ക്ക​ൽ അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ആ​ന്‍റു ആ​ല​പ്പാ​ട​ൻ അ​ധ്യ​​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് മേ​രി ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യും ഔ​ഷ​ധി എം​ഡി ഡോ.​ടി.​കെ. ഹൃ​ദിക് വി​ശി​ഷ്ടാ​തി​ഥി​യു​മാ​യി​രു​ന്നു.

എം.​പി. ജോ​ർ​ജ് സ​ന്ദേ​ശം​ന​ൽ​കി. ടി.​പി.​ബാ​ല​കൃ​ഷ്ണ​ൻ, സി.​കെ. അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി. എ. ​പ്ര​ഭാ​ക​ര​ൻ, സി​സ്റ്റ​ർ ഡോ. ​ജി​ജി​മോ​ൾ മാ​ത്യു, ഡോ.​കെ. കൃ​ഷ്ണ​കു​മാ​ർ, ഡോ. ​ജോ​ൺ ജോ​സ​ഫ്, എം.​ആ​ർ. പ്ര​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


നി​ർ​മ​ല കോ​ള​ജ്

മേ​ലൂ​ർ: ലോ​ക ഫാ​ർ​മ​സി​സ്റ്റ് ദി​ന​ത്തി​ൽ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യും നി​ർ​മ​ല കോ​ള​ജ് ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സും ഐ​പി​എ സ്റ്റു​ഡ​ന്‍റ്സ് ഫോ​റ​വും സം​യു​ക്ത​മാ​യി ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ രോ​ഗി​ക​ൾ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ദീ​പു ദി​നേ​ഷ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​മി​നി​മോ​ൾ, കൗ​ൺ​സി​ല​ർ വി.​ജെ. ജോ​ജി, നി​ർ​മ​ല ഫാ​ർ​മ​സി പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​എ​ൽ. സു​ദ​ർ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ർ​മ​ല ഫാ​ർ​മ​സി കോ​ള​ജ് എ​ച്ച്ഒ​ഡി പ്ര​ഫ. ഡോ. ​അ​ര​വി​ന്ദ് വി​ജ​യ് ജെ​സു​രാ​ജ് ക്ലാ​സ് എ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ൾ രോ​ഗി​ക​ൾ​ക്കു ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്തു. ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഫാ​ർ​മ​സി​സ്റ്റു​ക​ളെ ആ​ദ​രി​ച്ചു.