ഒ​ളി​വി​ൽ പോ​യ പോ​ക്സോ കേ​സ് പ്ര​തി പി​ടി​യി​ൽ
Sunday, July 7, 2024 4:39 AM IST
നെ​ടു​മ്പാ​ശേ​രി : പോ​ക്സോ കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി പി​ടി​യി​ൽ. ആ​റ്റി​ങ്ങ​ൽ കോ​രാ​ണി തോ​പ്പി​ൽ വീ​ട്ടി​ൽ അ​നീ​ഷ് (അ​ർ​ജു​ൻ-27 )നെ​യാ​ണ് ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2023 ൽ ​ആ​ണ് സം​ഭ​വം.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ജാ​മ്യം ല​ഭി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.


ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. കു​മാ​ർ , സീ​നി​യ​ർ സി​പി​ഒ ഷി​ബു അ​യ്യ​പ്പ​ൻ, ടി.​എ​സ്. സിം​ഭ, സി​പി​ഒ​മാ​രാ​യ കെ.​ആ​ർ. കൃ​ഷ്ണ​രാ​ജ്, എ.​വി. വി​ബി​ൻ, കെ.​എം. അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.