കൂ​ത്താ​ട്ടു​കു​ള​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​റ്റൊ​ന്നി​ന്‍റെ മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു
Sunday, July 7, 2024 4:22 AM IST
കൂ​ത്താ​ട്ടു​കു​ളം: ജ​ല​വി​ത​ര​ണ പൈ​പ്പി​ന് മു​ക​ളി​ലൂ​ടെ ക​യ​റി​യ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ത​ല​കീ​ഴാ​യ് മ​റ്റൊ​രു വാ​ഹ​ന​ത്തി​ന്‍റെ മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു. കൂ​ത്താ​ട്ടു​കു​ളം - ഇ​ട​യാ​ർ റോ​ഡി​ൽ വ​ള​പ്പ് എ​രു​മ​ക്കു​ള​ത്തി​ന് സ​മീ​പം റോ​ഡ് അ​രി​കി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ജ​ല അ​ഥോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണ പൈ​പ്പി​ന് മു​ക​ളി​ലൂ​ടെ ക​യ​റി​യ വാ​ഹ​ന​മാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പി​റ​വം ഭാ​ഗ​ത്തു​നി​ന്ന് എ​ത്തി​യ കാ​ർ പൈ​പ്പ് ലൈ​നി​ന്‍റെ മൂ​ളി​ലൂ​ടെ ക​യ​റി പൈ​പ്പ് ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് കാ​ലു​ക​ളി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് ത​ല​കീ​ഴാ​യി സ​മീ​പ​ത്തു കൂ​ടി വ​രി​ക​യാ​യി​രു​ന്ന മ​റ്റൊ​രു കാ​റി​നു മു​ക​ളി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല. കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ന്നും നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.


ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​യി മാ​റു​ക​യാ​ണ്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഇ​വി​ടെ മ​റ്റൊ​രു വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞി​രു​ന്നു. റോ​ഡി​നോ​ട് ചേ​ർ​ന്ന് ജ​ല​വി​ത​ര​ണ പൈ​പ്പി​ന് മു​ക​ളി​ൽ കോ​ണ്‍​ക്രീ​റ്റ് കാ​ലു​ക​ൾ ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്.

റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ കാ​ട് ക​യ​റി​യ​തോ​ടെ കോ​ണ്‍​ക്രീ​റ്റ് കാ​ലു​ക​ൾ പു​ല്ലും മൂ​ടി​യ നി​ല​യി​ലാ​ണ്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ വാ​ഹ​നം സൈ​ഡി​ലേ​ക്ക് ഒ​തു​ക്കു​ന്പോ​ഴാ​ണ് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന​ത്.