തൃ​ക്കൊ​ടി​ത്താ​ന​ം പെ​ന്‍ഷ​ന്‍ഭ​വ​ന്‍ തു​റ​ന്നു
Monday, August 26, 2024 7:42 AM IST
തൃ​ക്കൊ​ടി​ത്താ​നം: പെ​ന്‍ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ തൃ​ക്കൊ​ടി​ത്താ​നം യൂ​ണി​റ്റ് നി​ര്‍മി​ച്ച ആ​സ്ഥാ​ന മ​ന്ദി​ര​മാ​യ പെ​ന്‍ഷ​ന്‍ ഭ​വ​ന്‍ തു​റ​ന്നു. സ​ര്‍വീ​സ് പെ​ന്‍ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്‍. സ​ദാ​ശി​വ​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ ക​ഷ്ട​പ്പെ​ടു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നു​വേ​ണ്ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഘ​ട​ന​യു​ടെ അം​ഗ​ങ്ങ​ള്‍ ഉ​ദാ​ര​മാ​യ സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​ജി. സോ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​കേ​ശ​വ​ന്‍ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. രാ​ജു, തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. സു​വ​ര്‍ണ​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ മ​ഞ്ജു സു​ജി​ത്ത്,


പെ​ന്‍ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​കെ. സ​ദാ​ശി​വ​ന്‍ നാ​യ​ര്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ണി​ക്കു​ട്ടി സ്‌​ക​റി​യ, സി.​ഒ. ഗി​രി​യ​പ്പ​ന്‍, മേ​ഴ്സി റോ​യി, കെ. ​ആ​ര്‍. ശി​വ​ന്‍കു​ട്ടി നാ​യ​ര്‍, കെ.​സി. സ​തീ​ഷ് ച​ന്ദ്ര​ബോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.