അതിരമ്പുഴ പള്ളിയിൽ വ്യാകുലമാതാവിന്റെ ദർശനത്തിരുനാൾ കൊടിയേറ്റ് 18ന്
1453034
Friday, September 13, 2024 6:27 AM IST
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശനത്തിരുനാൾ 18 മുതൽ 23 വരെ തീയതികളിൽ നടക്കും. സാധാരണ സെപ്റ്റംബർ മാസത്തിലെ മൂന്നാം ഞായറാഴ്ച നടക്കുന്ന തിരുനാൾ ഈ വർഷം നാലാം ഞായറിലേക്ക് മാറ്റിയാണ് ആഘോഷിക്കുന്നത്.
18ന് രാവിലെ ആറിന് അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റും. തുടർന്ന് ലദീഞ്ഞ്, വിശുദ്ധ കുർബാന. 19ന് രാവിലെ എലക്തോർ വാഴ്ച, വിശുദ്ധ കുർബാന, പ്രസുദേന്തി തെരഞ്ഞെടുപ്പ്.
20ന് വൈകുന്നേരം പ്രസുദേന്തി വാഴ്ച, വിശുദ്ധ കുർബാന, വാഹന വെഞ്ചരിപ്പ്. 21ന് വൈകുന്നേരം ചെറിയ പള്ളിയിൽ നിന്ന് വലിയ പള്ളിയിലേക്ക് കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ജപമാല റാലി നടത്തും. തുടർന്ന് വിശുദ്ധ കുർബാന, പ്രദക്ഷിണം, കപ്ലോൻ വാഴ്ച.
പ്രധാന തിരുനാൾ ദിനമായ 22 ന് രാവിലെ പരിശുദ്ധ വ്യാകുലമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങൾ പ്രതിഷ്ഠിക്കും. വൈകുന്നേരം വിശുദ്ധ കുർബാനയെ തുടർന്ന് വലിയപള്ളിയും ചെറിയപള്ളിയും ചുറ്റി തിരുനാൾ പ്രദക്ഷിണം. തുടർന്ന് കൊടിയിറക്ക്. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപ പുനഃപ്രതിഷ്ഠ. 23ന് രാവിലെ സമൂഹബലി, സെമിത്തേരിയിലേക്ക് പ്രദക്ഷിണം, പ്രാർഥന.