ലഹരി നമുക്ക് വേണ്ടേ വേണ്ട : വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി
1453059
Friday, September 13, 2024 6:47 AM IST
ചങ്ങനാശേരി: ലഹരി നമുക്ക് വേണ്ടേ....വേണ്ട, ലഹരി ഉപയോഗിക്കുകയോ ഉപയോഗിക്കാന്‍ ആരേയും പ്രേരിപ്പിക്കുകയോ ചെയ്യില്ല. വിദ്യാര്‍ഥിനികളുടെ ഫ്ലാഷ് മോബും പ്രതിജ്ഞയും പൊതുസമൂഹത്തിനു തിരിച്ചറിവായി.
സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി വിമുക്തിയുടെ ഭാഗമായി ചങ്ങനാശേരി നഗരസഭയും എക്സൈസ് വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ത്രിദിന ബോധവത്കരണമാണ് ശ്രദ്ധനേടുന്നത്. ലഹരി വിപത്തിന്റെ ദൂഷിത വലയത്തില്‍നിന്നും യുവസമൂഹത്തെ രക്ഷിക്കുന്നതിനുള്ള മുന്നറിയിപ്പിന്റെ ഭാഗമായാണ് ബോധവത്കരണം നടത്തുന്നത്.
ഇന്നലെ അസംപ്ഷന്‍ കോളജിലെ വിദ്യാര്‍ഥിനികളാണ് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഫ്ലാഷ്മോബ് അവതരിപ്പിച്ചത്. ഇന്ന് എന്‍എസ്എസ് കോളജ് വിദ്യാര്‍ഥിനികള്‍ നേതൃത്വം നല്‍കും.
കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ചേര്‍ന്ന പരിപാടിയില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുന്‍ ചെയര്‍പേഴ്സണ്‍ ബീനാ ജോബി പ്രസംഗിച്ചു. പരിപാടി ഇന്നും തുടരും.