ജൂബിലിയിൽ ദേശീയ പോഷകാഹാരമാസം ആചരിച്ചു
1452879
Friday, September 13, 2024 1:30 AM IST
തൃശൂർ: ദേശീയ പോഷകാഹാരമാസത്തോടനുബന്ധിച്ച് ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജൂബിലി മിഷൻ മെഡിക്കൽ കോളജ്, നേഴ്സിംഗ് കോളജ്, ആയുർവേദ കോളജ്, ജൂബിലി സെൻറർ ഫോർ മെഡിക്കൽ റിസർച്ച് എന്നിവയിലെ സ്റ്റാഫുകളെയും വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് പോഷകാവേശം എന്നപേരിൽ പാചകമത്സരം നടത്തി.
വിവിധ വിഭാഗങ്ങളിൽനിന്നായി പതിനാല് ടീമുകൾ പങ്കെടുത്തു. വ്യത്യസ്ത രുചിക്കൂട്ടുകൾകൊണ്ടുനിറഞ്ഞ മത്സരത്തിൽ പീഡിയാട്രിക് വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. രതി ശാന്തകുമാർ, ഡയറ്റീഷ്യൻ ശീതൾ, ഷെഫ് വിഷ്ണു എന്നിവർ വിധികർത്താക്കളായി.
മെഡിക്കൽ റെക്കോർഡ് വിഭാഗത്തിലെ ഗിഫ്റ്റി ജെയിംസ്, ലിന്റ എന്നിവർ ഒന്നാം സ്ഥാനവും, എംബിബിഎസ് മൂന്നാംവർഷ വിദ്യാർഥികളായ റിന്റു ബിജു, പി.ടി. മുനീഷ എന്നിവർ രണ്ടാംസ്ഥാനവും, ജൂബിലി സെന്റർ ഫോർ മെഡിക്കൽ റിസർച്ചിലെ അഞ്ജലി, ഷിജി എന്നിവർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. ജോ തോമസ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രവീണ്‍ലാൽ കുറ്റിച്ചിറ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പിൽ എന്നിവർ വിജയികളെ അനുമോദിച്ചു.