ആഭ്യന്തരവകുപ്പ് ഹൈജാക്ക് ചെയ്യപ്പെട്ടു: മോന്‍സ് ജോസഫ് എംഎല്‍എ
1453053
Friday, September 13, 2024 6:47 AM IST
ചങ്ങനാശേരി: നാഥനില്ലാക്കളരിയായ ആഭ്യന്തരവകുപ്പ് തത്പരകക്ഷികളാല് ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല് എ. ഭരണകക്ഷി എംഎല്‍എമാരും ഇടതുമുന്നണിയിലെ മുഖ്യഘടകകക്ഷിയും ഗുരുതരമായ ആക്ഷേപം ഉന്നയിച്ചിട്ടും ആരോപണ വിധേയനായ എഡിജിപിയെ ക്രമസമാധാന ചുമതലയില്‍നിന്ന് ഒഴിവാക്കാത്തത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അംഗത്വ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ കേരള കോണ്‍ഗ്രസ് വിട്ട നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് കുര്യന് തൂമ്പുങ്കല്‍ ആദ്യ അംഗത്വം മോന്‍സ് ജോസഫില്‍നിന്ന് ഏറ്റുവാങ്ങി.
നിയോജകമണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ അഡ്വ. ജോയ് ഏബ്രഹാം എക്സ് എംപി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എഫ്. വര്‍ഗീസ്, ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സണ്‍ ജോസഫ്, വി.ജെ. ലാലി, അഡ്വ. ചെറിയാന് ചാക്കോ, സി.ഡി. വത്സപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.