ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി
1453047
Friday, September 13, 2024 6:38 AM IST
കടുത്തുരുത്തി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഓടിക്കൂടിയ നാട്ടുകാരും അഗ്നി രക്ഷാ സേനയും ചേർന്ന് തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.
അപകടത്തിൽ കാറിന്റെ മുൻവശം കത്തിയമർന്നെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി എട്ടോടെ ഏറ്റുമാനൂർ - എറണാകുളം റോഡിൽ കടുത്തുരുത്തി ടൗണിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിലാണ് സംഭവം. കൊട്ടാരക്കരയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നവർ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്.
കൊച്ചി കലൂർ സ്വദേശി പി.എം. വർഗീസിന്റേതാണ് കാർ. ബോണറ്റിൽനിന്ന് പുക ഉയരുന്നതു കണ്ട് ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് അഗ്നി രക്ഷാ സേനാംഗങ്ങൾ പറഞ്ഞു.