ഓണക്കിറ്റ് നൽകി
1453061
Friday, September 13, 2024 6:47 AM IST
ചങ്ങനാശേരി: നിര്‍ധനരായ സഹപാഠികള്‍ക്കുകൂടി ഓണം സന്തോഷകരമാക്കുകയെന്ന ലക്ഷ്യത്തോടെ വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറിയിലെ വിദ്യാര്‍ഥികള്‍ കരുതലോണം സംഘടിപ്പിച്ചു.
അരിയും പലവ്യഞ്ജനങ്ങളുമടങ്ങുന്ന ആയിരം രൂപയോളം വരുന്ന 20 കിറ്റുകൾ എന്‍എസ്എസ്, എന്‍സിസി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തില്‍ തയാറാക്കി അര്‍ഹരായ കൂട്ടുകാരുടെ വീടുകളിലെത്തിച്ചു നൽകി.
പ്രിന്‍സിപ്പല്‍ ഷിജി വര്‍ഗീസ്. സിസ്റ്റര്‍ എലൈസ് കുന്നത്ത്, ഷാര്‍ലെറ്റ് ടോം, എലിസബത്ത് ജോസ് എന്നിവര്‍ നേതൃത്വം നല്കി.
നെടുംകുന്നം: നെടുംകുന്നം സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് എച്ച്എസ്എസിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഓണകിറ്റുകൾ വിതരണം ചെയ്തു.
പ്രിൻസിപ്പൽ ഡോ. ഡോമിനിക് ജോസഫ് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ ജോർജ് സി. പാറക്കൽ, എമിൽ ടോം, റെമിൽ റോയ്, സ്നേഹ തോമസ്, അലീഷ്യ സജി എന്നിവർ നേതൃത്വം നൽകി.