ചെറിയനാട് റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണം: അനുമതി ലഭിച്ചെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
1452926
Friday, September 13, 2024 3:07 AM IST
ചെങ്ങന്നൂർ: ചെറിയനാട് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിന് നവീകരണ അനുമതി ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി. ഇതുസംബന്ധിച്ച തീരുമാനം റെയിൽവേ എൻജിനിയറിംഗ് വിഭാഗവുമായി നടത്തിയ ചർച്ചയിൽ എടുത്തതായും എംപി വ്യക്തമാക്കി.
റോഡ് നവീകരണത്തിനൊപ്പം ചെറിയനാട് റെയിൽവേ സ്റ്റേഷനിലുള്ള ലെവൽ ക്രോസിന്റെ അറ്റകുറ്റപ്പണികളും ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂര്‍ സ്റ്റേഷനില്‍നിന്ന് റെയില്‍വേ ലൈന്‍വഴി അഞ്ചു കിലോമീറ്റര്‍ മാത്രം അകലെയാണ് ചെറിയനാട് സ്റ്റേഷന്. അച്ചന്‍കോവിലാറിന്റെ സാമീപ്യമുള്ളതിനാല്‍ ട്രെയിനുകളില്‍ ജലം നിറയ്ക്കാന്‍ കഴിയുന്ന ഫില്ലിംഗ് സ്റ്റേഷനായി ചെറിയനാടിനെ മാറ്റാനാവും.
ഈ റിപ്പോര്‍ട്ട് ഫയലിൽ പൊടിപിടിച്ചുകിടക്കുകയാണ്. വരുംകാലങ്ങളിൽ വേനൽ ശക്തമാകുന്നതോട് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ജലപ്രതിസന്ധി രൂക്ഷമാകും. ശബരിമല തീര്ഥാടകര്കൂടിയെത്തുമ്പോള് പ്രധാന സ്റ്റേഷനായ ചെങ്ങന്നൂരില്‍ ശുദ്ധജലം ലഭ്യമാക്കുകയെന്നത് വലിയ പ്രതിസന്ധിയായി മാറും ചെറിയനാടിനെ ഫില്ലിംഗ് സ്റ്റേഷനാക്കിയാൽ ഈപ്രതിസന്ധിക്കു പരിഹാരമാകും.
പിറ്റ് ലൈനുകളുള്‍പ്പെടെ നിര്‍മിച്ചാല്‍ ഹാള്‍ട്ടിംഗ് സ്റ്റേഷനായും ചെറിയനാടിനെ മാറ്റാന്‍ കഴിയും. ചെങ്ങന്നൂരില്‍ പിറ്റ് ലൈനുകളില്ലാത്തതിനാല്‍ ചെങ്ങന്നൂരില്‍ യാത്ര അവസാനിപ്പിക്കേണ്ട തിരുപ്പതി ട്രെയിന്‍ കൊല്ലം വരെയാക്കുകയായിരുന്നു. തീര്‍ഥാടനകേന്ദ്രങ്ങളായ ചെങ്ങന്നൂരിനെയും തിരുപ്പതിയെയും ബന്ധിച്ചാണ് ഈ സര്‍വീസ് വിഭാവനംചെയ്തത്.
നിലവില്‍ പാസഞ്ചര്‍, വേണാട് ട്രെയിനുകള്‍ക്കാണ് ചെറിയനാട്ട് സ്റ്റോപ്പുള്ളത്. ശീതീകരിച്ച പഴം പച്ചക്കറി ഗോഡൗണ്‍ സ്ഥാപിക്കാന്‍ 2015-ലെ റെയില്‍വേ ബജറ്റില്‍ 40 ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും പദ്ധതി തുടക്കത്തിലേ പൊളിഞ്ഞു. സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷനു കീഴില്‍ ഗോഡൗണ്‍ സ്ഥാപിക്കാനായിരുന്നു മറ്റൊരു പദ്ധതി.
സ്ഥലം അളന്നുതിട്ടപ്പെടുത്തുന്ന ജോലികള്‍ കൊണ്ടുപിടിച്ചുനടന്നു. കൊടിക്കുന്നില്‍ സുരേഷ് എംപി യുടെ നേതൃത്വത്തില്‍ യോഗങ്ങളും ചേര്‍ന്നു. എന്നാല്‍, പദ്ധതി മാത്രം വന്നില്ല. ഇതിനു മുന്‍പു റെയില്‍നീര്‍ കുപ്പിവെള്ള ഫാക്ടറി സ്ഥാപിക്കുന്നതിനു സ്ഥലം ഉപയോഗപ്പെടുത്താനും റെയില്‍വേ ആശുപ്രതിയുടെ ഹൃദ്രോഗവിഭാഗം ചെറിയനാട്ടു തുടങ്ങാനം ആലോചിച്ചെങ്കിലും അത് ആലോചന മാത്രമായി ചുരുങ്ങി .
ശബരിമലയുടെ കവാടമായി റെയില്‍വേ പ്രഖ്യാപിച്ചിട്ടുള്ള ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമാണെന്നതിനാല് തീര്‍ഥാടക വിശ്രമകേന്ദ്രം നിര്‍മിക്കാനും സ്ഥലം ഉപയോഗിക്കാന്‍ കഴിയും.
നിലവില്‍ ഫ്ളാഗ് സ്റ്റേഷനായ ഇവിടം ക്രോസിംഗ് സ്റ്റേഷനാക്കി ഉയര്‍ത്തിയാല്‍ കൂടുതല്‍ റെയില്‍ പാളങ്ങള്‍ നിര്‍മിക്കുകയും ട്രെയിനുകളുടെ ഹാള്‍ട്ടിംഗ് സ്റ്റേഷനാക്കുകയും (ബ്ലോക്ക് സ്റ്റേഷന്) ചെയ്യാം.
ചെങ്ങന്നൂരിന്റെ സൗത്ത് സ്റ്റേഷനായി മാറ്റുക റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ചെറിയനാടിനുണ്ട്.
50 ഏക്കര്‍ വരുന്ന നിര്‍ദിഷ്ട പദ്ധതിപ്രദേശം വികസനാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന പക്ഷം പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് ചെറിയനാട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പറഞ്ഞു.