ശ്രീ​നാ​രാ​യ​ണ ജ​യ​ന്തി കു​മ​ര​കം വ​ള്ളം​ക​ളി: മ​ത്സ​ര​ചി​ത്ര​മാ​യി
Friday, September 13, 2024 6:38 AM IST
കു​മ​ര​കം: ശ്രീ​നാ​രാ​യ​ണ ജ​യ​ന്തി പ​ബ്ലി​ക് ബോ​ട്ട് റേ​സ് ക്ല​ബ്ബ് നാ​ടി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 15ന് ​തി​രു​വോ​ണ​നാ​ളി​ൽ കോ​ട്ട​ത്തോ​ട്ടി​ൽ ന​ട​ത്തു​ന്ന 121-ാമ​ത് ശ്രീ​നാ​രാ​യ​ണ ജ​യ​ന്തി കു​മ​ര​കം മ​ത്സ​ര​വ​ള്ളം​ക​ളി​യി​ൽ ആ​വേ​ശം അ​ല​യ​ടി​ക്കു​മെ​ന്നു​റ​പ്പ്.

ക്യാ​പ്റ്റ​ൻ​മാ​രു​ടെ ഇ​ന്ന​ലെ ന​ട​ന്ന യാേ​ഗ​ത്തി​ൽ ജോ​ഡി നി​ർ​ണ​യം ന​ട​ത്തി​യ​താേ​ടെ​യാ​ണ് മ​ത്സ​ര​ചി​ത്രം തെ​ളി​ഞ്ഞ​ത്. ചി​ങ്ങ​മാ​സ​ത്തി​ലെ ച​ത​യ​നാ​ളി​ൽ ഒ​രു നൂ​റ്റാ​ണ്ടി​ല​ധി​ക​മാ​യി ന​ട​ത്തി വ​ന്നി​രു​ന്ന കു​മ​ര​കം മ​ത്സ​ര​വ​ള്ളം​ക​ളി വ​യ​നാ​ട് ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.


ക്യാ​പ്റ്റ​ൻ​മാ​രു​ടെ യോ​ഗം കു​മ​ര​കം എ​സ്എ​ച്ച്ഒ കെ.​ഷി​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ്ബ് പ്ര​സി​ഡ​ൻ്റ് വി.​എ​സ്. സു​ഗേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്.​ഡി. പ്രേം​ജി, എം.​കെ. വാ​സ​വ​ൻ, പി.​കെ. മ​നോ​ഹ​ര​ൻ, പു​ഷ്ക​ര​ൻ കു​ന്ന​ത്തു​ചി​റ, വി.​എ​ൻ. ക​ലാ​ധ​ര​ൻ, കൊ​ച്ചു​മോ​ൻ കൊ​ച്ചു​കാ​ള​ത്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.