ഒയിസ്ക നെൽക്കൃഷി: കോക്കുഴിയിൽ ഞാറ് നട്ടു
1452993
Friday, September 13, 2024 4:48 AM IST
കൽപ്പറ്റ: ഒയിസ്ക ഇൻറർനാഷണൽ ചാപ്റ്ററും മേപ്പാടി അരപ്പറ്റ ഡോ.മൂപ്പൻസ് നഴ്സിങ് കോളജും സംയുക്തമായി കോക്കുഴിയിൽ നടത്തുന്ന നെൽക്കൃഷിയുടെ ഞാറുനടീൽ നടത്തി. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗീസ് ഉദ്ഘാടനം ചെയ്തു.
ഒയിസ്ക ചാപ്റ്റർ സെക്രട്ടറി എൽദോ ഫിലിപ്പ് ,ലൗലി അഗസ്റ്റിൻ, സി.കെ. സിറാജുദ്ദീൻ, വിനീത കെ. നായർ എന്നിവർ പ്രസംഗിച്ചു. യുവകർഷകരായ ബിനീഷ് അന്പലവയൽ, പി.കെ. അബ്ദുൽ റഷീദ് എന്നിവരെ ആദരിച്ചു.
ചാപ്റ്റർ അംഗങ്ങളും നഴ്സിങ് കോളജ് വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് ഞാറ് നട്ടത്. കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും ഇവരുടെ പങ്കാളിത്തം ഉണ്ടാകും. അഞ്ചാം തവണയാണ് ഒയിസ്ക ചാപ്റ്റർ നെൽക്കൃഷി നടത്തുന്നത്. നെൽക്കൃഷി യുവ തലമുറയ്ക്കും സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർക്കും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.