2500 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റില്‍
1453058
Friday, September 13, 2024 6:47 AM IST
തൃക്കൊടിത്താനം: പായിപ്പാട് പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡ് പുത്തന്‍കാവ് ഭാഗത്ത് തൃക്കൊടിത്താനം ആരമല ഭാഗത്ത് കച്ചവടത്തിനായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.
പ്രദേശത്തു വാടകയ്ക്കു താമസിക്കുന്ന പുതുപ്പറമ്പില്‍ പ്രവീണ്‍ എന്നയാളെയാണ് അറസ്റ്റു ചെയ്തത്. നാല് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 2500 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് കസ്റ്റഡിയില്‍ എടുത്തത്.
ഇയാള്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നു എന്ന രഹസ്യവിവരം ചങ്ങനാശേരി ഡിവൈഎസ്പിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തൃക്കൊടിത്താനം എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.
സിവില്‍ പോലീസ് ഓഫീസര്‍മാരായ മണികണ്ഠന്, അരുണ്‍, ഷമീര്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.