വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
1452976
Friday, September 13, 2024 4:26 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററും കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1996-97 എസ്എസ്എൽസി ബാച്ച് ലഞ്ച് ബോക്സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മിഴി ഹാളിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പൊന്നമ്മ ഉദ്ഘാടനം ചെയ്തു.ലഞ്ച് ബോക്സ് പ്രസിഡന്റ് ഒ.പി. നുസൈബ അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്വപ്ന മോൾ, ലഞ്ച് ബോക്സ് സെക്രട്ടറി പി. എം. അയൂബ്, ഡോ. എ. ടി. നവാസ്, കെ. രജീഷ് ബാബു , കെ. വിനോദ് എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ. പി. സ്വപ്ന മോൾ, ഡോ. ഫയാസ് റഹ്മാൻ, ഡോ. എ. ടി. നവാസ് എന്നിവർ ക്യാമ്പിലെത്തിയ നൂറോളം രോഗികളെ പരിശോധിച്ചു.