സെന്റ് ജോർജസ് കോളജിൽ ഓണാഘോഷം
1453063
Friday, September 13, 2024 1:47 PM IST
അരുവിത്തുറ: അവേശത്തേരിലേറി അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ "കളറോണം' ഓണാഘോഷ മാമാങ്കം സംഘടിപ്പിച്ചു. യമകിങ്കരൻമാർക്കൊപ്പമെത്തിയ മഹാബലിയും മെഗാ തിരുവാതിരയും ആഘോഷത്തിന്റെ ഭാഗമായി.
വർണകുടകളും വാദ്യഘോഷങ്ങളും അണിനിരന്ന ഘോഷയാത്രയും അവേശകരമായ വടംവലി മൽത്സരവും അത്തപൂക്കള മത്സരവും ഓണപ്പാട്ടുകളും ആഘോഷത്തിന്റെ മാറ്റുകൂട്ടി. കുട്ടികൾ സജീവമായി മത്സരങ്ങളിൽ പങ്കെടുത്തു.
പ്രിൻസിപ്പൽ പ്രഫ.ഡോ. സിബി ജോസഫ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു.