ലഹരിവിരുദ്ധ സമ്മേളനം
1453057
Friday, September 13, 2024 6:47 AM IST
കോട്ടയം: ചങ്ങനാശേരി, കോട്ടയം അതിരൂപതകളുടെയും പാലാ, വിജയപുരം, കാഞ്ഞിരപ്പള്ളി രൂപതകളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കോട്ടയം മേഖല ലഹരിവിരുദ്ധ സമ്മേളനം കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ഉദ്ഘാടനം ചെയ്തു. തോമസുകുട്ടി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.
ഡയക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം, കെ.പി. മാത്യു, ആന്റണി മാത്യു, ജോസ് കവിയില്‍, ബേബിച്ചന് പുത്തന്‍പറമ്പില്‍, ജോസ് ഫിലിപ്പ്, ജിയോ കണ്ണഞ്ചേരി, റാംസെ മെതിക്കളം എന്നിവര്‍ പ്രസംഗിച്ചു.