കു​റ​വി​ല​ങ്ങാ​ട്: ല​ഹ​രി​വി​രു​ദ്ധ സ​മൂ​ഹ​രൂ​പീ​ക​ര​ണ​ത്തി​നാ​യി ക​മ്യൂ​ണി​റ്റി ലീ​ഡേ​ഴ്‌​സി​നു പ​രി​ശീ​ല​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത്, ച​ങ്ങ​നാ​ശേ​രി ചാ​സ്, കേ​ന്ദ്ര സാ​മൂ​ഹ്യ​നീ​തി ശ​ക്തീ​ക​ര​ണ വ​കു​പ്പ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റിം​ഗ് ഏ​ജ​ൻ​സി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്.

പ​രി​ശീ​ല​നം മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെയ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​സ് അ​സി​സ്റ്റ​ന്‍റ്് ഡ​യ​റ​ക്ട​റും എ​സ്എ​ൽ​സി​എ പ്രോ​ജ​ക്‌​ട് കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ജി​ൻ​സ് ചോ​രേ​ട്ടു​ചാ​മ​ക്കാ​ല പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ഹു​ൽ​രാ​ജ് ല​ഹ​രി​വി​രു​ദ്ധ സന്ദേ​ശം ന​ൽ​കി. അ​ൽ​ഫോ​ൽ​സ ജോ​സ​ഫ്, എം.​എ​ൻ. ര​മേ​ശ​ൻ,

ടെ​സി സ​ജീ​വ്, ഡാ​ർ​ലി ജോ​ജി, ജോ​യി​സ് അ​ല​ക്‌​സ്, ബേ​ബി തൊ​ണ്ടാം​കു​ഴി, എം.എം. ജോ​സ​ഫ്, ബി​ജു ജോ​സ​ഫ്, വി​നു കു​ര്യ​ൻ, ഇ.​കെ. ക​മ​ലാ​സ​ന​ൻ, ല​തി​ക സാ​ജു, രാ​മ​രാ​ജു, സെ​ക്ര​ട്ട​റി എൻ. പ്ര​ദീ​പ് എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.

ക​റ്റാ​നം ഐ​ആ​ർ​സി​എ പ്രോ​ജ​ക്‌​ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ലി​ജു തോ​മ​സ് ക്ലാ​സ് ന​യി​ച്ചു. എ​സ്എ​ൽ​സി​എ കേ​ര​ള ഓ​ഫീ​സ​ർ അ​മ​ൽ മ​ത്താ​യി നേ​തൃ​ത്വം ന​ൽ​കി.