പന്തം കൊളുത്തി പ്രകടനം നടത്തി
1453056
Friday, September 13, 2024 6:47 AM IST
ചങ്ങനാശേരി: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കുക,
വിലക്കയറ്റം നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തരമായി പൊതുവിപണിയില്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കോണ്‍ഗ്രസ് ചങ്ങനാശേരി ടൗണ്‍ വെസ്റ്റ് ഈസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
വെസ്റ്റ് മണ്ഡലം പ്രസിഡന്റ് തോമസ് അക്കര അധ്യക്ഷത വഹിച്ചു. സിയാദ് അബ്ദുറഹ്മാന്, പി.പി. തോമസ്, ഡോ. അജീസ് ബെന്‍ മാത്യുസ്, പി.എന്‍. നൗഷാദ്, ബാബു കോയിപ്പുറം, ജോമി ജോസഫ്, ശ്യാം സാംസണ്, റെജി കേളമ്മാട്, കെ.വി. ഹരികുമാര്‍, പി.എ. അബ്ദുള്‍ സലാം, എം.എ. സജാദ്, കെ.വി. മാര്ട്ടിന്, വി.എ. ജോബ്, തോമസ് ശ്രാന്പിക്കല് തുടങ്ങിയവര്‍ പ്രസംഗിച്ചു.