"തൊഴിലിട ധാർമികത'; അരുവിത്തുറ കോളജിൽ സെമിനാർ
1453062
Friday, September 13, 2024 1:47 PM IST
അരുവിത്തുറ: സെന്റ് ജോർജസ് കോളജ് ഇക്കണോമിക്സ് വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ "തൊഴിലിട ധാർമികത ആധുനിക സമൂഹത്തിൽ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെയും ഇക്കണോമിക്സ് അസോസിയേഷന്റെയും ഉദ്ഘാടനം പ്രഫ. ഡോ. ടോജോ ജോസ് ഉദ്ഘാടനം ചെയ്തു.
ആത്യന്തിക വിജയത്തിന് ധാർമ്മികത അനിവാര്യമാണ്. തൊഴിലിടങ്ങളിലും വാണിജ്യ രംഗങ്ങളിലുമെല്ലാം ധാർമികത കൈവിട്ട് ലാഭത്തിനു പിന്നാലെ പായുന്നവരുടെ നേട്ടങ്ങൾ ക്ഷണികമാണെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബർസാർ ഫാ. ബിജു കുന്നക്കാട്ട്, ഇക്കണോമിക്സ് വിഭാഗം മേധാവി ലിഡിയ ജോർജ് അധ്യാപകരായ ജോസിയാ ജോൺ, ഡോൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
സെമിനാറിനെ തുടർന്ന് നടന്ന സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാമിന് എംജി യൂണിവേഴ്സിറ്റി സിവിൽ സർവീസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫാക്കൽറ്റി നിഥിൻ ജോസ് നേതൃത്വം നൽകി.