മോര്‍ക്കുളങ്ങര എകെഎം സ്കൂള്‍ സുവര്‍ണ ജൂബിലിക്ക് ദീപം തെളിഞ്ഞു
1453052
Friday, September 13, 2024 6:38 AM IST
ചങ്ങനാശേരി: 1974ല്‍ ആര്‍ച്ച്ബിഷപ് മാത്യു കാവുകാട്ടിന്റെ നാമധേയത്തില്‍ ആരംഭിച്ച എകെഎം പബ്ലിക് സ്കൂളിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി. ധന്യന്‍ മാര്‍ തോമസ് കുര്യാളശേരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി സുവര്‍ണ ജൂബിലി ഉദ്ഘാടനം നിര്‍വഹിച്ചു. സമകാലിക ജീവിതത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
എസ്എബിഎസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലില്ലി റോസ് കരോട്ട്വേമ്പേനിക്കല് അധ്യക്ഷത വഹിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ജൂബിലി പതാക ഉയര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. ജോബ് മൈക്കിള്‍ എംഎല്‍എ ജൂബിലി ലോഗോ പ്രകാശനം ചെയ്തു.
മുന്‍സിപ്പല്‍ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ.ആര്. പ്രകാശ്, പിടിഎ പ്രസിഡന്റ് സാജന് ജോയി, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സാങ്റ്റാ മരിയ തുരുത്തിമറ്റത്തില്‍, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ലിസ് മരിയ വാഴേക്കളം, സ്റ്റാഫ് സെക്രട്ടറി സോളി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.