സില്‍കോണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഏറ്റുമാനൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു
1453043
Friday, September 13, 2024 6:38 AM IST
കൊച്ചി: സില്‍കോണ്‍ ഗ്രൂപ്പിന്റെ അഞ്ചാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഏറ്റുമാനൂര്‍ തുമ്പശേരിയില്‍ പ്രവര്‍ത്തമാരംഭിച്ചു. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം നിര്‍വഹിച്ചു. ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഭാഗമായി മൊസെക് 4.0 മള്‍ട്ടികുസിന്‍ റെസ്റ്ററന്റ് സിഎസ്ഐ ബിഷപ് റവ. മലയിൽ സാബു കോശി ചെറിയാനും അപ്ടൗണ്‍ റൂഫ്ടോപ് കഫേ ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു.
എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, മാണി സി. കാപ്പന്, ചാണ്ടി ഉമ്മന്‍, നഗരസഭ ചെയര്‍പേഴ്സണ്‍ ലവ്ലി ജോര്‍ജ്, കെഎഫ്ഡിസി ചെയര്‍പേഴ്സണ്‍ ലതിക സുഭാഷ്, മുന്‍ എംപിമാരായ തോമസ് ചാഴികാടന്, സുരേഷ് കുറുപ്പ്, ഏറ്റുമാനൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ വിജി ജോര്‍ജ് ചാവറ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ചുരുങ്ങിയ കാലയളവില്‍ത്തന്നെ കേരളമൊട്ടാകെ ഹൈപ്പര്‍മാര്‍ക്കറ്റ്, സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല വ്യാപിപ്പിക്കാനുള്ള ലക്ഷ്യംവച്ചാണു സില്ക്കോണ് ഗ്രൂപ്പിന്റെ ഈ ചുവടുവയ്പ്പെന്ന് സില്‍കോണ്‍ ഗ്രൂപ്പ് ചെയര്മാന് ഷിറാസ് പറഞ്ഞു.