ഷൂട്ടിംഗില്‍ സ്വര്‍ണം ലഭിച്ചു
1453054
Friday, September 13, 2024 6:47 AM IST
ചങ്ങനാശേരി: നാട്ടകം കോളജ് വിദ്യാര്‍ഥിയും എന്‍സിസി കോട്ടയം ഗ്രൂപ്പ് ഹെഡ്ക്വാര്ട്ടറിനു കീഴിലുള്ള 5 കേരള നേവല്‍ എന്‍സിസി ചങ്ങനാശേരി പെറ്റി ഓഫീസര്‍ കേഡറ്റുമായ സ്നേഹ പ്രശാന്തിന് ഷൂട്ടിംഗില്‍ സ്വര്‍ണം ലഭിച്ചു. പൂനയിലെ ലോണാവാലയില്‍ നടന്ന ദേശീയ നാവികസേനാ ക്യാമ്പില്‍ നടന്ന മത്സരത്തിലാണ് ജേതാവായത്.
ഇന്ത്യയില്‍നിന്നുള്ള 17 എന്‍സിസി ഡയറക്ടറേറ്റുകളില്നിന്നും പങ്കെടുത്ത കേഡറ്റുകളില്നിന്നാണ് സ്നേഹ പ്രശാന്ത് സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്.