യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
1453013
Friday, September 13, 2024 5:31 AM IST
പരവൂർ: യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പോലീസ് പിടിയിലായി. പരവൂർകൂനയിൽ സുധാഭവനിൽ സുഗതന്റെ മകൻ കണ്ണൻ (34) ആണ് അറസ്റ്റിലായത്.
പോലീസ് പറയുന്നത്: ഒഴുകുപാറ കാക്കച്ചി മുക്കിൽ ഇന്നലെ രാത്രിയിലാണ് പ്രതി മുൻപരിചയക്കാരായ യുവാക്കളെ ആക്രമിച്ചത്. പ്രദേശവാസികളായ രഞ്ജിത്ത്, വിമൽ, അനിൽ എന്നിവരാണ് അക്രമത്തിനിരയായത്. മുൻ വൈരാഗ്യമാണ് കാരണമെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ രഞ്ജിത്തും വിമലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇൻസ്പെക്ടർമാരായ വിഷ്ണു സജീവ്, വിജയകുമാർ, പ്രദീപ്, ബിജു രമേശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ നെൽസൺ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.