കോട്ടയം: ദീപിക കോട്ടയം കേന്ദ്ര ഓഫീസില്‍ ഓണം ആഘോഷിച്ചു. കോട്ടയം ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ് മുഖ്യാതിഥിയായിരുന്നു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട് അധ്യക്ഷതവഹിച്ചു. ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍ പ്രസംഗിച്ചു. ഡെപ്യൂട്ടി എഡിറ്റര്‍ ജോസ് ആന്‍ഡ്രൂസ് സ്വാഗതവും പിആര്‍ഒ മാത്യു കൊല്ലമലക്കരോട്ട് നന്ദിയും പറഞ്ഞു. ഓണസദ്യയും കലാപരിപാടികളും വിവിധ മത്സരങ്ങളും നടത്തി.