ഓണസമൃദ്ധി പദ്ധതി: ഓണചന്ത ഉദ്ഘാടനം ചെയ്തു
1453032
Friday, September 13, 2024 6:09 AM IST
നെടുമങ്ങാട്: സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണസമൃദ്ധി 2024 പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ഓണചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. സിന്ധു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാ ൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. വസന്തകുമാരി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. അജിത,
കൗൺസിലർമാരായ എം.എസ്. ബിനു, എസ്. ഷമീർ, ഷീജ, ശ്രീലത, ശ്യാമള, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.