യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം
1453037
Friday, September 13, 2024 6:27 AM IST
കോട്ടയം: രാജ്യത്തിനു നഷ്ടമായതു മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവിനെയാണെന്നു ജനാധിപത്യ യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി. ഇടതു പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചുനിന്നുകൊണ്ട് പുരോഗമന രാഷ്ട്രീയം ഉയർത്തിപ്പിടിച്ച നേതാവായിരുന്നു യെച്ചൂരിയെന്നു കമ്മിറ്റി അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
കോട്ടയം: ആദര്‍ശധീരനും കര്ക്കശനുമായിരുന്ന സിപിഎമ്മിന്റെ സൗമ്യമുഖം സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ അനുശോചിച്ചു.