ഉ​പ​സം​വ​ര​ണ​ത്തി​നും ക്രീ​മി​ലെ​യ​റി​നു​മെ​തി​രേ റി​വ്യൂ​ഹ​ര്‍ജി ന​ൽ​കും: സം​വ​ര​ണ സം​ര​ക്ഷ​ണ സ​മി​തി
Monday, August 26, 2024 7:42 AM IST
കോ​ട്ട​യം: പ​ട്ടി​ക വി​ഭാ​ഗ സം​വ​ര​ണ​ത്തി​ല്‍ ക്രീ​മി​ലെ​യ​റും ഉ​പ​സം​വ​ര​ണ​വും ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രേ റി​വ്യൂ ഹ​ര്‍ജി ന​ൽ​കാ​ന്‍ കോ​ട്ട​യ​ത്തു ചേ​ര്‍ന്ന ദ​ളി​ത് ആ​ദി​വാ​സി നേ​തൃ​യോ​ഗ​ത്തി​ൽ തീ​രു​മാ​നം. പ​ട്ടി​ക വി​ഭാ​ഗ സം​വ​ര​ണ​ത്തി​ല്‍ ക്രീ​മി​ലെ​യ​റോ ഉ​പ​സം​വ​ര​ണ​മോ ബാ​ധ​ക​മ​ല്ലെ​ന്ന് പാ​ര്‍ല​മെ​ന്‍റ് നി​യ​മം പാ​സാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ദ​ലി​ത് സ​മു​ദാ​യ മു​ന്ന​ണി ചെ​യ​ര്‍മാ​ന്‍ സ​ണ്ണി എം. ​ക​പി​ക്കാ​ട് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എ. പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​ന സെ​ക്ര​ട്ട​റി ബി​ജോ​യ് ഡേ​വി​ഡ്, സി​എ​സ്ഡി​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​രേ​ഷ്, കെ. ​അം​ബു​ജാ​ക്ഷ​ന്‍, ടി.​ആ​ര്‍. ഇ​ന്ദ്ര​ജി​ത്,


എം.​ഐ. ശ​ശീ​ന്ദ്ര​ന്‍, ബി​നോ ചി​റ​യ്ക്ക​ല്‍, ഡി​സി​എം​എ​സ് പ്ര​തി​നി​ധി സ​ണ്ണി ക​രി​കു​ളം, ഡോ. ​ടി.​എ​ന്‍. ഹ​രി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​വ​ര​ണ സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ചു.