തൃ​​​​ക്കൊ​​​​ടി​​​​ത്താ​​​​നം ക്ഷേ​​​​ത്രത്തിലെ ന​​​​വീ​​​​ക​​​​രി​​​​ച്ച ഗോ​​​​പു​​​​ര​​​​മാ​​​​ളി​​​​ക​​​​ക​​​​ളുടെ സ​​​​മ​​​​ര്‍പ്പ​​​​ണം ന​​​​ട​​​​ത്തി
Monday, August 26, 2024 7:37 AM IST
തൃ​​​​ക്കൊ​​​​ടി​​​​ത്താ​​​​നം: മ​​​​ഹാ ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ ന​​​​വീ​​​​ക​​​​രി​​​​ച്ച കി​​​​ഴ​​​​ക്ക്, പ​​​​ടി​​​​ഞ്ഞാ​​​​റ് ഗോ​​​​പു​​​​ര മാ​​​​ളി​​​​ക​​​​ക​​​​ളു​​​​ടെ സ​​​​മ​​​​ര്‍പ്പ​​​​ണം ന​​​​ട​​​​ന്നു. ക്ഷേ​​​​ത്ര ന​​​​വീ​​​​ക​​​​ര​​​​ണ യ​​​​ജ്ഞ​​​​ത്തി​​​​ന്‍റെ ഒ​​​​ന്നാം​​​​ഘ​​​​ട്ട​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് ഗോ​​​​പു​​​​ര​​​​ങ്ങ​​​​ളു​​​​ടെ ന​​​​വീ​​​​ക​​​​ര​​​​ണ ജോ​​​​ലി​​​​ക​​​​ള്‍ പൂ​​​​ര്‍ത്തി​​​​യാ​​​​ക്കി സ​​​​മ​​​​ര്‍പ്പ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.

ര​​​​ണ്ടാം​​​​ഘ​​​​ട്ട​​​​മാ​​​​യി ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ നാ​​​​ല​​​​മ്പ​​​​ലം ന​​​​വീ​​​​ക​​​​രി​​​​ക്കും. കാ​​​​ല​​​​പ്പ​​​​ഴ​​​​ക്ക​​​​ത്തി​​​​ല്‍ ജീ​​​​ര്‍ണി​​​​ച്ചു​​​​പോ​​​​യ നാ​​​​ല​​​​മ്പ​​​​ല​​​​ത്തി​​​​ന്‍റെ ത​​​​ടി​​​​ക്കൂ​​​​ട്ടു​​​​ക​​​​ള്‍ മാ​​​​റി പു​​​​തി​​​​യ ത​​​​ടി​​​​ക്കൂ​​​​ട്ടു​​​​ക​​​​ള്‍ നി​​​​ര്‍മി​​​​ച്ച് ഓ​​​​ടു​​​​ക​​​​ള്‍ മാ​​​​റ്റി ചെ​​​​മ്പു പാ​​​​ളി​​​​ക​​​​ള്‍ ത​​​​റ​​​​യ്ക്കും. ഭ​​​​ക്ത​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടെ ര​​​​ണ്ട​​​​ര​​​​ക്കോ​​​​ടി രൂ​​​​പ​​​​യോ​​​​ളം ചെ​​​​ല​​​​വി​​​​ലാ​​​​ണ് നി​​​​ര്‍മാ​​​​ണം. ഭ​​​​ക്ത​​​​ജ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു തു​​​​ക പി​​​​രി​​​​ച്ചെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള കൂ​​​​പ്പ​​​​ണു​​​​ക​​​​ൾ​​​​ക്ക് അ​​​​നു​​​​വാ​​​​ദം ദേ​​​​വ​​​​സ്വം ബോ​​​​ര്‍ഡ് നേ​​​​രത്തേത​​​​ന്നെ ന​​​​ല്‍കി​​​​യി​​​​രു​​​​ന്നു.


കൂ​​​​ടാ​​​​തെ ആ​​​​ഞ്ഞി​​​​ലി, തേ​​​​ക്ക് എ​​​​ന്നീ ദേ​​​​വ വൃ​​​​ക്ഷ​​​​ങ്ങ​​​​ളും ഭ​​​​ക്ത​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ക്ക് സ​​​​മ​​​​ര്‍പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി​​​​യും ന​​​​ല്‍കി​​​​യി​​​​ട്ടു​​​​ണ്ട്.ഗോ​​​​പു​​​​ര മാ​​​​ളി​​​​ക​​​​ക​​​​ളു​​​​ടെ സ​​​​മ​​​​ര്‍പ്പ​​​​ണം കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​സ്റ്റീ​​​​സ് ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ നി​​​​ര്‍വ​​​​ഹി​​​​ച്ചു. ക്ഷേ​​​​ത്രോ​​​​പ​​​​ദേ​​​​ശ​​​​ക സ​​​​മി​​​​തി പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി. ​​​​രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​മേ​​​​നോ​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ജീ​​​​ഷ്‌ കു​​​​മാ​​​​ര്‍, ന​​​​വീ​​​​ക​​​​ര​​​​ണ സ​​​​മി​​​​തി ക​​​​ണ്‍വീ​​​​ന​​​​ര്‍ സ​​​​ജി​​​​കു​​​​മാ​​​​ര്‍ തി​​​​ന​​​​പ്പ​​​​റ​​​​മ്പി​​​​ല്‍, ഡോ. ​​​​രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു. ര​​​​ണ്ടാം​​​​ഘ​​​​ട്ട ന​​​​വീ​​​​ക​​​​ര​​​​ണ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ ധ​​​​ന​​​​ശേ​​​​ഖ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം ദേ​​​​വ​​​​സ്വം ബോ​​​​ര്‍ഡ് മെം​​​​ബ​​​​ര്‍ അ​​​​ഡ്വ. അ​​​​ജി​​​​കു​​​​മാ​​​​ര്‍ നി​​​​ര്‍വ​​​​ഹി​​​​ച്ചു.