ദു​ർ​ബ​ല​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​ൻ വ്യ​ക്തി​ക​ൾ​ക്കും പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്: ര​മേ​ശ് ചെ​ന്നി​ത്ത​ല
Monday, August 26, 2024 7:37 AM IST
വൈ​ക്കം: ആ​ശ്ര​യ സ​ന്ന​ദ്ധ സേ​വ​ന സം​ഘ​ട​ന​യു​ടെ മൂ​ന്നാ​മ​തു വാ​ർ​ഷി​ക​വും ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ഫ്ലാ​ഗ് ഓ​ഫും ന​ട​ത്തി. ആ​ശ്ര​യ ചെ​യ​ർ​മാ​ൻ പി.​കെ. മ​ണി​ലാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം എ​ഐ​സി​സി വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മൂ​ഹ​ത്തി​ൽ രോ​ഗ​ദു​രി​ത​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് താ​ങ്ങാ​കാ​ൻ വ്യ​ക്തി​ക​ൾ​ക്കും പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും ആ​ശ്ര​യ ആ ​ദൗ​ത്യം വി​ജ​യ​ക​ര​മാ​യി നി​റ​വേ​റ്റു​ന്നു​ണ്ടെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ താ​ത്പ​ര്യ​പ്ര​കാ​രം ച​ല​ച്ചി​ത്ര​പി​ന്ന​ണി ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി കാ​റ്റേ കാ​റ്റേ നീ ​പൂ​ക്കാ​മ​ര​ത്തി​ലെ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം ആ​ല​പി​ച്ചു. യോ​ഗ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ മി​ക​വ് പ​രി​ഗ​ണി​ച്ച് പി​ന്ന​ണി ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി, മി​ക​ച്ച സൗ​ണ്ട് മി​ക്സിം​ഗി​ന് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ല​ഭി​ച്ച ശ​ര​ത് മോ​ഹ​ൻ,


ഛിന്ന​ഗ്ര​ഹ​ങ്ങ​ളെ ക​ണ്ടെ​ത്തി​യ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഇ​ന്ത്യാ​ക്കാ​ര​നാ​യ ശ്രേ​യ​സ് ഗി​രീ​ഷ്, ഗാ​ന​ര​ച​യി​താ​വ് സു​ധാം​ശു, തി​ര​ക്ക​ഥാ​കൃ​ത്ത് എം. ​സി​ന്ദു​രാ​ജ്, തേ​രൊ​ഴി രാ​മ​ക്കു​റു​പ്പ്, വൈ​ക്കം ജ​യ​കു​മാ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​രി​യി​ൽ, പി.​ജി. ഷാ​ജി​മോ​ൻ തു​ട​ങ്ങി​യ​വ​രെ​യും വി​ശി​ഷ്ട സേ​വ​ന​ത്തി​ന് രാ​ഷ്‌​ട്ര​പ​തി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും അ​വാ​ർ​ഡ് നേ​ടി​യ ടി. ​ഷാ​ജി​കു​മാ​ർ, ടി.​എം. മ​ജു, വി.​കെ. അ​നീ​ഷ് എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു.

എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ബി​രു​ദ പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, നാ​ട്ട​കം സു​രേ​ഷ്, അ​ഡ്വ. എ​സ്. ശ​ര​ത്, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​ത രാ​ജേ​ഷ്, പി.​ഡി. ഉ​ണ്ണി, എം.​കെ. ഷി​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.