മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം: ര​ണ്ടാം​ഘ​ട്ട ശി​ല്പ​ശാ​ല
Monday, August 26, 2024 7:37 AM IST
ക​ടു​ത്തു​രു​ത്തി: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​ന്‍ ര​ണ്ടാം​ഘ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ശി​ല്പ​ശാ​ല കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്നു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്തി​നെ മാ​ലി​ന്യ മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ശി​ല്പ​ശാ​ല പ്ര​സി​ഡ​ന്‍റ് അം​ബി​ക സു​കു​മാ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം ലൗ​ലി​മോ​ള്‍ വ​ര്‍ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പ്രി​ന്‍സ് ജോ​ര്‍ജ് റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു.


പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​എ​സ്. ഷൈ​നി, ഹെ​ഡ് ക്ലാ​ര്‍ക്ക് പി.​എം. സ​ജീ​വ്, അം​ഗ​ങ്ങ​ളാ​യ വി​നീ​ത രാ​ഗേ​ഷ്, ബി​ന്‍സി സി​റി​യ​ക്, ത​മ്പി ജോ​സ​ഫ്, അ​നി​ത ജ​യ​മോ​ഹ​ന്‍, ശ്രീ​ജ ഷി​ബു, ബെ​റ്റ്‌​സി​മോ​ള്‍ ജോ​ഷി, ത്രേ​സ്യാ​മ്മ സെ​ബാ​സ്റ്റ്യ​ന്‍, വി.​ജി. അ​നി​ല്‍കു​മാ​ര്‍, കൃ​ഷി ഓ​ഫീ​സ​ര്‍ നി​ധീ​ഷ് ബാ​ബു, ഹ​രി​ത​ക​ര്‍മ സേ​നാം​ഗ​ങ്ങ​ള്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​ര്‍, അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍ത്ത​ക​ര്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, ആ​ശാ പ്ര​വ​ര്‍ത്ത​ക​ര്‍, നി​ര്‍വ​ഹ​ണോ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.