പ്ര​തി​ഷ്‌​ഠാ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ നാ​ളെ മു​ത​ൽ
Monday, August 26, 2024 7:21 AM IST
മ​റ്റ​ക്ക​ര: മ​ഞ്ഞ​ക്കാ​വ് ശ്രീ​രാ​മ​കൃ​ഷ്ണ ആ​ശ്ര​മ​ത്തി​ലും ശി​വ-​പാ​ർ​വ​തി ക്ഷേ​ത്ര​ത്തി​ലും പ്ര​തി​ഷ്‌​ഠാ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ 27 മു​ത​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നുവ​രെ ന​ട​ത്തും. ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ദി​ന​മാ​യ ഇ​ന്ന് അ​ഷ്ട​മി​രോ​ഹി​ണി ച​ട​ങ്ങു​ക​ൾ ന​ട​ക്കും.

അ​ഞ്ചി​നു ന​ട​തു​റ​ക്ക​ൽ, ആ​റി​നു വി​ശേ​ഷാ​ൽ പൂ​ജ, ഗ​ണ​പ​തി​ഹോ​മം, സ​ഹ​സ്ര​നാ​മ​ജ​പം, ഭാ​ഗ​വ​ത പാ​രാ​യ​ണം. ഒ​മ്പ​തി​നു മ​റ്റ​ക്ക​ര അ​മ്മ ഭ​ജ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ജ​ന. തു​ട​ർ​ന്നു നാ​രാ​യ​ണീ​യം, 12നു ​ദീ​പാ​രാ​ധ​ന, പ്ര​സാ​ദം ഊ​ട്ട്, വൈ​കു​ന്നേ​രം നാ​ലി​നു ശോ​ഭാ​യാ​ത്ര​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കും. 6.30നു ​ദീ​പാ​രാ​ധ​ന, ഭ​ജ​ന, പു​ല​ർ​ച്ചെ 12.30ന് ​അ​ഷ്ട​മി​രോ​ഹി​ണി പൂ​ജ, പ്ര​സാ​ദ​വി​ത​ര​ണം.


പ്ര​തി​ഷ്‌​ഠാ​ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 27നു 10​ന് അ​യി​രൂ​ർ ഭ​ജ​ൻ​സി​ന്‍റെ ഭ​ജ​ന ന​ട​ക്കും. തു​ട​ർ​ന്നു മ​ന​യാ​റ്റി​ല്ല​ത്ത് കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ക​ല​ശ​പൂ​ജ, ക​ല​ശാ​ഭി​ഷേ​കം. 12.30നു ​പ്ര​സാ​ദ​മൂ​ട്ട്.

വൈ​കു​ന്നേ​രം ഏ​ഴി​നു വി​ദ്യാ​ദീ​പം സ്വാ​മി വി​ശു​ദ്ധാ​ന​ന്ദ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ശ്രീ​രാ​മ​കൃ​ഷ്ണ നി​ര​ഞ്ജ​നാ​ശ്ര​മ സെ​ക്ര​ട്ട​റി സ്വാ​മി ധ​ർ​മ സ്വ​രൂ​പാ​ന​ന്ദ മ​ഹാ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ. പി.​എ​സ്. സു​കു​മാ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്നു പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും.