യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ​കൂ​ടി പി​ടി​യി​ല്‍
Monday, August 26, 2024 7:17 AM IST
കോ​ട്ട​യം: യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടു​പേ​ർ കൂ​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

പു​തു​പ്പ​ള്ളി ചാ​ലു​ങ്ക​ൽ​പ​ടി ഇ​ഞ്ച​ക്കാ​ട്ട് കു​ന്നേ​ൽ എ​സ്. ക​ലേ​ബ് (22), വി​ജ​യ​പു​രം മാ​ങ്ങാ​നം പ​ള്ളി​ക്കു​ന്നേ​ൽ അ​ശ്വി​ൻ സാ​ബു (കു​ഞ്ഞു​ണ്ണി-23) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ സം​ഘം ചേ​ർ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കൈ​പ്പ​നാ​ട്ടുപടി ഭാ​ഗ​ത്തുവ​ച്ച് പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നെ​യും സു​ഹൃ​ത്തി​നെ​യും ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.


യു​വാ​വ് സ്ഥി​ര​മാ​യി ബൈ​ക്ക് വ​യ്ക്കു​ന്ന സ്ഥ​ല​ത്തു​വ​ച്ച് ക​ലേ​ബും സം​ഘ​വും ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​ത് യു​വാ​വും സു​ഹൃ​ത്തും ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​ർ സം​ഘം ചേ​ർ​ന്ന് യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും അ​ന​ന്തു ബി​നു, അ​ഖി​ൽ കു​മാ​ർ എ​ന്നി​വ​രെ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.