പാ​റ​യ്ക്ക​ൽ​പ്പ​ടി - മ​ന​യി​ൽപ​ടി റോ​ഡി​ന് ഒ​ടു​വി​ൽ ശാ​പ​മോ​ക്ഷ​മാ​കു​ന്നു
Monday, August 26, 2024 7:17 AM IST
കൂ​രോ​പ്പ​ട: പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റാം വാ​ർ​ഡി​ലെ ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യ പാ​റ​യ്ക്ക​പ്പ​ടി-​മ​ന​യി​ൽപ​ടി റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​ന് ഫ​ണ്ടു​മാ​യി എം​എ​ൽ​എ.

നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ദി​നം​പ്ര​തി സ​ഞ്ച​രി​ക്കു​ന്ന റോ​ഡ് ത​ക​ർ​ന്നി​ട്ട് നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും പ​രി​ഹാ​ര​മാ​യി​രു​ന്നി​ല്ല.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​എം. ജോ​ർ​ജും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​എ​ൻ. രാ​ജേ​ന്ദ്ര​നാ​ഥും ചേ​ർ​ന്ന് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു എം​എ​ൽ​എ ത​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽനി​ന്ന് റോ​ഡി​ന് പ​ന്ത്ര​ണ്ട​ര ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.


ഫ​ണ്ട് അ​നു​വ​ദി​ച്ച ചാ​ണ്ടി ഉ​മ്മ​നെ നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ഭി​ന​ന്ദി​ച്ചു.