മ​ജി​സ്ട്രേ​റ്റി​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Monday, August 26, 2024 7:17 AM IST
കോ​ട്ട​യം: ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ലെ​ത്തി​യ മ​ജി​സ്ട്രേ​റ്റി​നെ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​യ്മ​നം ശ്രീ​ന​വ​മി വീ​ട്ടി​ൽ നി​ധി​ൻ പ്ര​കാ​ശ് (ച​ക്ക​ര -27), ഇ​യാ​ളു​ടെ ഭാ​ര്യ സു​ര​ല​ത സു​രേ​ന്ദ്ര​ൻ (23) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രും സു​ഹൃ​ത്താ​യ മ​റ്റൊ​രാ​ളും ചേ​ർ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 7.30ഓ​ടു​കൂ​ടി കോ​ട്ട​യം ബേ​ക്ക​ർ ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽവ​ച്ച് മ​ജി​സ്ട്രേ​റ്റി​നു നേ​രേ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യും കാ​റി​ൽ ക​രു​തി​യി​രു​ന്ന പെ​ട്രോ​ൾ നി​റ​ച്ച കു​പ്പി കാ​ണി​ച്ച് കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.


ഇ​തു​കൂ​ടാ​തെ ഇ​വ​ർ ത​ങ്ങ​ളു​ടെ കാ​റി​ൽ ക​രു​തി​യി​രു​ന്ന ബി​യ​ർ കു​പ്പി​യെ​ടു​ത്തു നി​ല​ത്ത് പൊ​ട്ടി​ച്ച് സ്ഥ​ല​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സ്ഥ​ല​ത്തുനി​ന്നും ക​ട​ന്നു​ക​ള​ഞ്ഞ ഇ​വ​ർ, ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​പ്പമുണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ള്‍ക്ക് പ​രി​ക്കുപ​റ്റു​ക​യും ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക​ൾ​ക്കെ​തി​രേ കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

നി​തി​ൻ പ്ര​കാ​ശി​ന് കോ​ട്ട​യം വെ​സ്റ്റ്, ഏ​റ്റു​മാ​നൂ​ർ, കോ​ട്ട​യം ഈ​സ്റ്റ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.