മ​ന്ത്രി​ക്കും എം​പി​ക്കും ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് സ്വീ​ക​ര​ണം ന​ൽ​കി
Monday, August 26, 2024 7:17 AM IST
ഏ​റ്റു​മാ​നൂ​ർ: കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​നും കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി​ക്കും ഏ​റ്റു​മാ​നൂ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഏ​റ്റു​മാ​നൂ​ർ വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​റ്റു​മാ​നൂ​ർ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ലൗ​ലി ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


യോ​ഗ​ത്തി​ൽ വ്യാ​പാ​രി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും കു​ട്ടി​ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​യി ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ​ഠ​ന ക്ലാ​സി​ന്‍റെ കോ​ഴ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.