ട്രെ​യി​നി​ല്‍ മ​റ​ന്നു​വ​ച്ച ബാ​ഗ് ഉ​ട​മ​യ്ക്ക് തി​രി​കെ ന​ല്കി റെ​യി​ല്‍വേ പോ​ലീ​സ്
Monday, August 26, 2024 7:17 AM IST
കോ​ട്ട​യം: ട്രെ​യി​നി​ല്‍ മ​റ​ന്നു​വ​ച്ച സ്വ​ര്‍ണ​വും പ​ണ​വും വി​ല​പി​ടി​ച്ച രേ​ഖ​ക​ളും അ​ട​ങ്ങി​യ ബാ​ഗ് ഉ​ട​മ​യ്ക്കു തി​രി​കെ ന​ല്കി കോ​ട്ട​യം റെ​യി​ല്‍വേ പോ​ലീ​സ്. ശ​നി​യാ​ഴ്ച പാ​ല​രു​വി എ​ക്‌​സ്പ്ര​സി​ല്‍ തി​രു​ന​ല്‍വേ​ലി​യി​ല്‍നി​ന്നും കാ​യം​കു​ള​ത്തി​നു യാ​ത്ര ചെ​യ്ത ആ​ല​പ്പു​ഴ കൈ​ചൂ​ണ്ടി​മു​ക്ക് സ്വ​ദേ​ശി​നി ഫാ​ത്തി​മ മ​ന്‍സി​ലി​ല്‍ സെ​യ്താ​ലി ഫാ​ത്തി​മ​യാ​ണ് ബാ​ഗ് മ​റ​ന്നു​വ​ച്ച​ത്.

ശ​നി​യാ​ഴ്ച പു​ല​ര്‍ച്ചെ കാ​യം​കു​ള​ത്ത് ഇ​റ​ങ്ങി​യ ഇ​വ​ർ ട്രെ​യി​നി​ല്‍ ബാ​ഗ് മ​റ​ന്നു​വ​ച്ച കാ​ര്യം സ്റ്റേ​ഷ​നി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സി​പി​ഒ സ​ന്തോ​ഷി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ​ന്തോ​ഷ് വി​വ​രം എ​സ്എ​ച്ച്ഒ റെ​ജി പി. ​ജോ​സ​ഫി​നെ അ​റി​യി​ച്ചു.


അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്‍ദേ​ശാ​നു​സ​ര​ണം ട്രെ​യി​നി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സി​പി​ഒ​മാ​രാ​യ ജോ​ണ്‍സ​ണ്‍, വി​ജേ​ഷ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി സ്വ​ര്‍ണം അ​ട​ങ്ങി​യ ബാ​ഗ് ക​ണ്ടെ​ത്തി കോ​ട്ട​യം റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ ഏ​ല്പി​ച്ചു. തു​ട​ര്‍ന്ന് ഉ​ട​മ​യെ വി​ളി​ച്ചു​വ​രു​ത്തി ബാ​ഗ് കൈ​മാ​റു​ക​യാ​യി​രു​ന്നു.

ബാ​ഗ് ക​ണ്ടെ​ത്തി​യ കോ​ട്ടയം റെ​യി​ല്‍വേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ റെ​യി​ല്‍വേ എ​സ്പി അ​ഭി​ന​ന്ദി​ച്ചു.